ജിയോ ധന്‍ ധനാ ധന്‍ ഇഫക്ട്: ‘ഡേറ്റാഗിരി’ കാട്ടാന്‍ എയര്‍ടെല്ലും; 399 രൂപയ്ക്ക് 70 ജിബി ഡേറ്റ, 70 ദിവസം കാലാവധി!

April 13, 2017, 4:17 pm

ജിയോ ധന്‍ ധനാ ധന്‍ ഇഫക്ട്:  ‘ഡേറ്റാഗിരി’ കാട്ടാന്‍ എയര്‍ടെല്ലും; 399 രൂപയ്ക്ക് 70 ജിബി ഡേറ്റ, 70 ദിവസം കാലാവധി!
BUSINESS

റിലയന്‍സ് ജിയോയുമായുള്ള താരിഫ് യുദ്ധം അടുത്ത തലത്തില്‍ എത്തിക്കാന്‍ കച്ചക്കെട്ടി എയര്‍ടെല്‍. ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം ബ്ലോഗര്‍ സഞ്ജയ് ബാഫ്‌ന പറയുന്നു. അണ്‍ലിമിറ്റഡ് കോളോടെ പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഓഫറില്‍ ലഭിക്കും. 70 ദിവസമാണ് ഓഫര്‍ കാലാവധി. യൂസര്‍ക്ക് മൊത്തം 70 ജിബി ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം.

4ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കുന്ന എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ പ്ലാന്‍ ലഭിക്കൂ. റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിന് മറുപടിയെന്നോണം വിവിധ നിരക്കുകളില്‍ ഒരു ജിബി ഡേറ്റയും രണ്ട് ജിബി ഡേറ്റയും നല്‍കുന്ന രണ്ട് പ്ലാനുകള്‍ എയര്‍ടെല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ ഓഫര്‍ സംബന്ധിച്ച് എയര്‍ടെല്ലിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. രാജ്യത്തെ ടെലികോം വാര്‍ത്തകളുടെ വിശ്വനീയമായ ഉറവിടാണ് ബാഫ്‌നയെന്ന് ഇന്ത്യാ ടുഡേ പറയുന്നു.