കാത്തിരിപ്പിന് വിരാമമിട്ട് അടിമുടി മാറ്റവുമായി പുതിയ മാരുതി സുസുക്കി ഡിസയര്‍ എത്തി; രൂപഭംഗിയോടൊപ്പം മികച്ച മൈലേജും 

May 16, 2017, 2:57 pm
കാത്തിരിപ്പിന് വിരാമമിട്ട് അടിമുടി മാറ്റവുമായി പുതിയ മാരുതി സുസുക്കി ഡിസയര്‍ എത്തി; രൂപഭംഗിയോടൊപ്പം മികച്ച മൈലേജും 
Automobile

കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കി ഡിസയര്‍ എത്തി. പെട്രോള്‍ വേരിയന്റിന് 5.45 ലക്ഷം മുതലും ഡീസല്‍ വേരിയന്റിന് 6.45 ലക്ഷം മുതലുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍ വേരിയന്റിന് 22 കിലോമീറ്ററും ഡീസല്‍ വേരിയന്റിന് 28.4 കീലോമീറ്ററും മൈലേജാണ് മാരുതി അവകാശപ്പെടുന്നത്.

ന്യൂജന്‍ സ്വിഫ്റ്റിനെ പോലെയാണ് പുതിയ ഡിസയറിന്റെ മുന്‍വശം. ബംപിനോട് ചേര്‍ന്ന് പുതിയ ഫ്രണ്ട് ഫേസിയ, ക്രോം ഫിനിഷുള്ള വീതിയേറിയ ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് പുറമെയുളള സവിശേഷതകള്‍. ഡ്യൂവല്‍ ടോണിലുളള ഡാഷ്‌ബോര്‍ഡും. തടിയില്‍ തീര്‍ത്ത ഉള്‍ഭാഗങ്ങളും വണ്ടിക്കകത്ത് പ്രീമിയം ഫീല്‍ നല്‍കുന്നു. മുന്‍ മോഡലിനെക്കാള്‍ 20 എംഎം വീതി അധികമുണ്ട് പുതിയ ഡിസയറിന്. വീല്‍ ബേസും 20എംഎം വര്‍ധിപ്പിച്ചിട്ടുണ്ട്.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. പെട്രോള്‍ പതിപ്പിന് 1.2 ലിറ്റര്‍ഫോര്‍ സിലിണ്ടര്‍ എഞ്ചിനും, ഡീസല്‍ പതിപ്പിന് 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് എഞ്ചിനുമാണ് കരുത്തേകും. പെട്രോള്‍ എഞ്ചിന്‍ 83 ബിഎച്ച്പി കരുത്തും, ഡീസല്‍ എഞ്ചിന്‍ 74 ബിഎച്ച്പി കരുത്തും നല്‍കും.

സുരക്ഷക്ക് പ്രാധാന്യം നല്‍കി ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗും ആന്റി ലോക്ക് ബ്രേയ്ക്കിങ് സിസ്റ്റവും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് കാര്‍പ്ലേയോടുകൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ട്വിന്‍പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍ എന്നിവയും കാറിന്റെ സവിശേഷതകളാണ്.

ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍,ഗാലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, മഗ്ന ഗ്രേ എന്നീ കളറുകളില്‍ ലഭിക്കും. മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റിന്റെ പുതുക്കിയ മോഡല്‍ ടാറ്റ ടിഗോര്‍, ഹ്യൂണ്ടായ് എക്‌സെന്റ്, ഫോര്‍ഡ് ഫിഗോ, ഹോണ്ട അമേയ്‌സ്, എന്നിവയോടാണ് മത്സരിക്കുന്നത്. മികച്ച രൂപഭംഗിയാണ് പുതിയ ഡിസയറിന്റെ ആകര്‍ഷണം. നേരത്തെ മാരുതി പുറത്ത് വിട്ട കറുപ്പ് നിറത്തിലുളള ഡിസയറിന്റെ ചിത്രങ്ങള്‍ വന്‍പ്രചാരമാണ് നേടിയത്.