40 ലക്ഷം വിലയുള്ള ക്രൂയിസര്‍ ബൈക്ക് സ്വന്തമാക്കി മാഡി; റോഡ്മാസ്റ്റര്‍ ഇനി നടന്‍ മാധവന്റെ ഗാരേജിലും 

October 24, 2017, 2:17 pm
40 ലക്ഷം  വിലയുള്ള ക്രൂയിസര്‍ ബൈക്ക് സ്വന്തമാക്കി മാഡി; റോഡ്മാസ്റ്റര്‍ ഇനി നടന്‍ മാധവന്റെ ഗാരേജിലും 
Automobile

വ്യത്യസ്ത പ്രണയ മുഖങ്ങള്‍ സിനിമ ലോകത്തിന് പകര്‍ന്ന തമിഴ് നടന്‍ മാധവന്റെ ബൈക്കകളോടുള്ള പ്രണയം വാഹനലോകത്തിന് പരിചിതമാണ്. ഇപ്പോള്‍ ബിഎംഡബ്ല്യു K1200, ഡ്യുകാറ്റി ഡെയവെല്‍, യമഹ വിമാക്‌സ്‌ തുടങ്ങിയ ബൈക്കുകളുള്ള മാധവന്റെ ഗാരേജിലേക്ക് ക്രൂയിസര്‍ ബൈക്കുകളിലെ രാജകുമാരന്‍ ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എത്തിയതാണ് പുതിയ വാര്‍ത്ത. ഏകദേശം 40 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള റോഡ്മാസ്റ്റര്‍ സ്വന്തമാക്കിയ വിവരം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്.

1811 സിസി വി ട്വിന്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ബൈക്കിന് കരുത്ത് നല്കുന്നത്. 2900 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കേകാന്‍ എന്‍ജിന് സാധിക്കും. 421 കിലോഗ്രാമാണ് ബൈക്കിന്റെ ആകെ ഭാരം. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 140 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്നിലും പിന്നിലും അധിക സുരക്ഷ നല്‍കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം (എബിഎസ്) ബൈക്കിലുണ്ട്.

നാവിഗേഷന്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയ ‍ഫീച്ചറുകളടങ്ങിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ്ഷീല്‍ഡ്, ഫ്‌ലോര്‍ ബോര്‍ഡ്സ്, പിന്നില്‍ 64.4 ലിറ്റര്‍ സ്റ്റോറേജ് സ്പേസും ഈ സൂപ്പര്‍ ബൈക്കിലുണ്ട്.