മെയ്ഡ് ഇന്‍ ഇന്ത്യ ഷെവര്‍ലെ എന്‍ജോയ് ആദ്യ ക്രാഷ് ടെസ്റ്റില്‍ പൊട്ടി; ഫോര്‍ഡ് ഫിഗോ കുതിച്ചു 

March 6, 2017, 4:35 pm
 മെയ്ഡ് ഇന്‍ ഇന്ത്യ ഷെവര്‍ലെ എന്‍ജോയ് ആദ്യ ക്രാഷ് ടെസ്റ്റില്‍ പൊട്ടി; ഫോര്‍ഡ് ഫിഗോ കുതിച്ചു 
Automobile
Automobile
 മെയ്ഡ് ഇന്‍ ഇന്ത്യ ഷെവര്‍ലെ എന്‍ജോയ് ആദ്യ ക്രാഷ് ടെസ്റ്റില്‍ പൊട്ടി; ഫോര്‍ഡ് ഫിഗോ കുതിച്ചു 

മെയ്ഡ് ഇന്‍ ഇന്ത്യ ഷെവര്‍ലെ എന്‍ജോയ് ആദ്യ ക്രാഷ് ടെസ്റ്റില്‍ പൊട്ടി; ഫോര്‍ഡ് ഫിഗോ കുതിച്ചു 

കാറുകളിലെ മതിയായ സുരക്ഷ സംവിധാനങ്ങള്‍ പരിശോധിക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഷെവര്‍ലെ പരാജയപെട്ടു. ടെസ്റ്റില്‍ ഫോര്‍ഡിന്റെ ഫിഗോ ആസ്പിയര്‍ വിജയിച്ചു.ഗ്ലോബല്‍ ന്യൂ കാര്‍ അസ്സസ്‌മെന്റ് പ്രോഗ്രാമായ എന്‍സിഎപിയാണ് ടെസ്റ്റ് സംഘടിപ്പിച്ചത്. ക്രാഷ് ടെസ്റ്റ് പരാജയപെട്ടതിനെ തുടര്‍ന്ന് ഷെവര്‍ലെക്ക് സീറോ റേറ്റിങ്ങാണ് എന്‍സിഎപി നല്‍കിയത്. ഫോര്‍ഡിന് ത്രീസ്റ്റാര്‍ റേറ്റിങ് ലഭിച്ചു.

2014 മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ ക്രാഷ് ടെസ്റ്റ് എന്‍സിഎപി നടത്തുന്നു. 2017 ലെ ആദ്യ ടെസ്റ്റാണ് ഇപ്പോള്‍ നടത്തിയത്. ഷെവര്‍ലെയുടെ ഫ്രണ്ട് എയര്‍ ബാഗ് അടക്കം ഒരു കാര്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങള്‍ പോലും പരാജയപെട്ടിരുന്നു. കാറിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് വേഗം പരിക്കേല്‍ക്കുന്ന തരത്തിലാണ് കാറിന്റെ സംവിധാനങ്ങളെന്നുമാണ് ടെസ്റ്റിനു ശേഷം എന്‍സിഎപി അധികൃതര്‍ പറഞ്ഞത്.

64 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചു നോക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. എയര്‍ബാഗില്ല എന്നത് വലിയ പാളിച്ചയാണെന്ന് അധികൃതര്‍ വിലയിരുത്തി. അപകടം സംഭവിച്ചാല്‍ ഡ്രൈവര്‍ക്കടക്കം സുരക്ഷ ഉറപ്പക്കുന്ന തരത്തിലായിരിക്കണം കാറുകള്‍ നിര്‍മ്മിക്കേണ്ടതെന്ന് എന്‍സിഎപി നിര്‍ദേശിക്കുന്നു. നിലവാരമില്ലാത്ത ബോഡി സ്ട്രക്ചറും ഷെവര്‍ലെ ടെസ്റ്റില്‍ പരാജയപെടാന്‍ കാരണമായി.

ഫോര്‍ഡ് ഫിഗോ ആസ്പയറിന് മൂന്ന് സ്റ്റാറാണ് എന്‍സിഎപി നല്കിയത്. മുന്‍ ഭാഗത്ത് രണ്ട എയര്‍ബാഗുകള്‍ ഫിഗോ ആസ്പയര്‍ നല്‍കുന്നു. മുതിര്‍ന്നവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് മൂന്നും കുട്ടികളുടേതിന് രണ്ടു സ്റ്റാറാണ് ഫോര്‍ഡിന് ലഭിച്ചത്. താരതമ്മ്യേനെ മികച്ച ബോഡി സട്രക്ചറാണ് ഫോര്‍ഡ് ആസ്പയറിന്റെതെന്നും എന്‍സിഎപി വിലയിരുത്തി.