ഒന്നെടുത്താല്‍ ഒന്ന് ഫ്രീ! ഇന്ത്യ വിടുന്നതിന് മുന്‍പ് ഷെവര്‍ലെ കാറുകള്‍ വിറ്റഴിക്കാന്‍ ഓഫര്‍ പെരുമഴയുമായി ജനറല്‍ മോട്ടോഴ്സ്

June 8, 2017, 11:39 am
ഒന്നെടുത്താല്‍ ഒന്ന് ഫ്രീ!  ഇന്ത്യ വിടുന്നതിന് മുന്‍പ് ഷെവര്‍ലെ കാറുകള്‍ വിറ്റഴിക്കാന്‍ ഓഫര്‍ പെരുമഴയുമായി ജനറല്‍ മോട്ടോഴ്സ്
Automobile

അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഷെവര്‍ലെ ഇന്ത്യ വിടുകയാണെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ നിലവിലുള്ള വാഹനങ്ങള്‍ വന്‍ വിലക്കിഴിവില്‍ വിറ്റഴിക്കുന്നു. ഷെവര്‍ലെ ബീറ്റ്, ക്രൂസ്, ട്രെയില്‍ബ്ലേസര്‍ എന്നിവക്കെല്ലാം മികച്ച വിലക്കിഴിവാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്.

ചെറുകാറായ ബീറ്റിന് ഒരു ലക്ഷം രൂപയാണ് കമ്പനി ഡിസ്‌കൗണ്ട് നല്‍കുന്നത്. ബീറ്റിലെ എല്ലാ മോഡലുകള്‍ക്കും ഡിസ്‌കൗണ്ട് ലഭ്യമാകും. പ്രീമിയം കാറായ ക്രൂസിനും എസ്‌യുവിയായ ട്രെയില്‍ബ്ലേസറിനും 4 ലക്ഷം മുതലാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. അതായത് ക്രൂസ് വാങ്ങുന്നയാള്‍ക്ക് ലഭിക്കുന്ന ഡിസ്കൌണ്ട് തുക കൊണ്ട് വേണമെങ്കില്‍ ഒരു ബീറ്റ് കൂടി സ്വന്തമാക്കാം.

ഡീലര്‍മാരും വന്‍ വിലക്കിഴിവാണ് ഷെവര്‍ലെ കാറുകള്‍ക്ക് നല്‍കുന്നത് നന്നായി വിലപേശാന്‍ കഴിയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ വിലക്കുറവിലും വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കും.

മെയ് 18 നാണ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഡിസംബറോടെ പിന്മാറ്റം പൂര്‍ണമാകും. ഇതിനു മുന്‍പ് വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി തീരുമാനം. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറിയാലും സര്‍വ്വീസ് നെറ്റ് വര്‍ക്കുകള്‍ ഉണ്ടായിരിക്കുമെന്ന ഉറപ്പും കമ്പനി നല്‍കുന്നു. എല്ലാ പ്രധാന നെറ്റ് വര്‍ക്കുകളിലും സര്‍വ്വീസ് സെന്ററുകള്‍ ഉണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇന്ത്യയിലെ ഫാക്ടറികള്‍ അടച്ചു പൂട്ടില്ലെന്നതിനാല്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയിലും ഷെവര്‍ലെ കാറുകള്‍ക്ക് വന്‍ വിലയിടിവാണ് അനുഭവപെടുന്നത്.