ഫോര്‍ഡ് ഇന്ത്യ 39,000 കാറുകള്‍ തിരികെ വിളിക്കുന്നു

June 24, 2017, 4:25 pm


ഫോര്‍ഡ് ഇന്ത്യ 39,000 കാറുകള്‍ തിരികെ വിളിക്കുന്നു
Automobile
Automobile


ഫോര്‍ഡ് ഇന്ത്യ 39,000 കാറുകള്‍ തിരികെ വിളിക്കുന്നു

ഫോര്‍ഡ് ഇന്ത്യ 39,000 കാറുകള്‍ തിരികെ വിളിക്കുന്നു

യുഎസ് കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍നിന്ന് 39,000 ത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. ഫിയെസ്റ്റാ ക്ലാസിക്ക്, പഴയ മോഡല്‍ ഫിഗോ കാറുകള്‍ എന്നിവയാണ് കമ്പനി തിരികെ വിളിക്കുന്നത്. സ്റ്റീറിംഗ് ഹോസിലെ തകരാറ് പരിഹരിക്കുന്നതിനായിട്ടാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2004 നും 2012നും മധ്യേ ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മ്മിച്ച് വില്പന്ന നടത്തിയ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.

പവര്‍ അസിസ്റ്റഡ് സ്റ്റീറിംഗ് ഹോസിന് തകരാര്‍ സംഭവിച്ച എല്ലാ കാറുകളും ഡീലര്‍മാരുടെ സഹായത്തോടെ പരിശോധിച്ച് കേടുപാടുകള്‍ നീക്കാനാണ് ഫോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. സമാനമായ തകരാറിന്മേല്‍ ഏതാണ്ട് 15,000 ത്തോളം വാഹനങ്ങള്‍ ഫോര്‍ഡ് സൗത്ത് ആഫ്രിക്കയില്‍നിന്ന് തിരികെ വിളിച്ചിരുന്നു. ആഗോള തലത്തില്‍ കമ്പനി ഉപയോക്താക്കളോട് കാണിക്കുന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് കാറുകള്‍ തിരികെ വിളിച്ച് സൗജന്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫോര്‍ഡിന്റെ പുതിയ മോഡല്‍ കാറുകളായ ഫിഗോ ഹാച്ച്ബാക്കും കോംപാക്ട് സെഡാന്‍ ഫിഗോ ആസ്പയറും സോഫ്റ്റുവെയര്‍ തകരാറുകളെ തുടര്‍ന്ന് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതെ വന്ന വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. 42,300 കാറുകളാണ് കഴിഞ്ഞ വര്‍ഷം ഫിഗോ തിരികെ വിളിച്ചത്. ബ്രേക്ക് തകരാറിനെ തുടന്ന് ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ടും കഴിഞ്ഞ വര്‍ഷം തിരികെ വിളിച്ചിരുന്നു.