മസില്‍ പെരുപ്പിച്ച്‌ മുഖം മിനുക്കി എക്കോസ്‌പോര്‍ട്ട്‌ എത്തുന്നു

October 19, 2017, 3:55 pm
മസില്‍ പെരുപ്പിച്ച്‌ മുഖം മിനുക്കി എക്കോസ്‌പോര്‍ട്ട്‌  എത്തുന്നു
Automobile
Automobile
മസില്‍ പെരുപ്പിച്ച്‌ മുഖം മിനുക്കി എക്കോസ്‌പോര്‍ട്ട്‌  എത്തുന്നു

മസില്‍ പെരുപ്പിച്ച്‌ മുഖം മിനുക്കി എക്കോസ്‌പോര്‍ട്ട്‌ എത്തുന്നു

അമേരിക്കന്‍ കമ്പനി ഫോര്‍ഡിന്റെ ഇന്ത്യയിലെ സൂപ്പര്‍ ഹിറ്റ് മോഡലായ എക്കോസ്‌പോര്‍ട്ട് മുഖം മിനുക്കി എത്തുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന മോഡല്‍ ഇതേ മാസം തന്നെ വിപണിയിലെത്തും. അടിമുടി മാറ്റത്തോടെയാണ് പുതിയ എക്കോസ്‌പോര്‍ട്ടിന്റെ വരവ്. വാഹനത്തെ കൂടുതല്‍ മസ്‌കുലറാക്കിയാണ് കമ്പനി ഇന്ത്യയിലെ ഏറ്റവും വില്‍പ്പന നടക്കുന്ന മോഡലുകളിലൊന്നായ എക്കോസ്പോര്ട്ടിന്റെ പതിപ്പ് എത്തിക്കുന്നത്. 7.87 ലക്ഷമാണ് പ്രാരംഭ വില.

എക്സ്റ്റീരിയലില്‍ വരുത്തിയ മാറ്റത്തോടൊപ്പം ഇന്റീരിയറിലും പുതിയ എക്കോസ്‌പോര്‍ട്ടില്‍ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഡ്രാഗണ്‍ സീരീസിലെ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാകും മുഖം മിനുക്കിയെത്തുന്ന മോഡലില്‍ കമ്പനി ഉപയോഗിക്കുക. 125 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമായിരിക്കും എഞ്ചിന്‍ ശേഷി. ഇതോടൊപ്പം അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്‌സ്. (പഴയമോഡലിന് സമാനം) കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ ആദ്യമായി എക്കോസ്‌പോര്‍ട്ടിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പും എത്തിക്കാന്‍ ഫോര്‍ഡ് ആലോചിക്കുന്നുണ്ട്.

അടുത്ത വര്‍ഷം ആദ്യത്തോടെ അവതരിപ്പിക്കാനാണ് ഫോഡ് ആദ്യം നിശ്ചയിച്ചിരുന്നത്. ടിയുവി 300, സുസുക്കി ബ്രെസ, ഹ്യൂണ്ടായ് ക്രെറ്റ എന്നീ വാഹനങ്ങളുടെ കടന്നു വരവോടെ വിപണിയിലുണ്ടായ ക്ഷീണം മാറ്റാനാണ് പുതിയ മോഡലിലൂടെ കമ്പനി ശ്രമിക്കുന്നത്.

ഇന്റീരിയലിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങളുള്ളത്. പഴയ എക്കോസ്‌പോര്‍ട്ടിന്റെ ഡിസൈന്‍ രീതി മാറ്റമില്ലെങ്കിലും പുതുമയുള്ള നിരവധി ഫീച്ചേഴ്‌സും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. പുതിയ സെന്റര്‍ കണ്‍സോളും, ഇന്‍ട്രമെന്റ് ക്ലസ്റ്ററുമാണ് ഇന്റീരിയറിലെ വലിയ മാറ്റം. 8 ഇഞ്ച് ടച്ച് സ്‌ക്രീനും, പുതിയ എസി വെന്റുകളും ക്രോം ഇന്‍സേട്ടുകളും വാഹനത്തിന്റെ ഇന്റീരിയലിനെ കൂടുതല്‍ നിലവാരം നല്‍കി എക്കോസ്‌പോര്‍ട്ടിനെ കൂടുതല്‍ ആഡംബരം നിറച്ചതാക്കുന്നു.

പുതിയ ഗ്രില്ലും, ഡേ ടൈം റണ്ണിങ് ലാമ്പോകളോടുകൂടിയ ഹെഡ് ലൈറ്റും പുതിയ ബംബറുമാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.