2030 മുതല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരോധിക്കാനൊരുങ്ങി ജര്‍മ്മനി; യൂറോപ്യന്‍ യൂണിയനോടും പാത പിന്തുടരാന്‍ ആഹ്വാനം 

November 25, 2016, 2:52 pm
2030 മുതല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരോധിക്കാനൊരുങ്ങി ജര്‍മ്മനി; യൂറോപ്യന്‍ യൂണിയനോടും പാത പിന്തുടരാന്‍ ആഹ്വാനം 
Automobile

പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം അത്യധികം വ്യാപകമായ കാലത്ത് ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ജര്‍മ്മനി. 2030 മുതല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ജര്‍മ്മനി തീരുമാനിച്ചത്. ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ ഫെഡറല്‍ ഹൗസ് തീരുമാനം അംഗീകരിച്ചു. 16 ജര്‍മ്മന്‍ സ്റ്റേറ്റുകളും തീരുമാനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് 2030ാടെ പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരോധിക്കാന്‍ ജര്‍മ്മനി തീരുമാനിച്ചത്. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാനുള്ള അനുമതി ഉണ്ടാവും. പക്ഷേ ഇത്തരം ഇന്ധന എഞ്ചിന്‍ വാഹനങ്ങളുടെ നികുതി ഇരട്ടിയാക്കാനും തീരുമാനമുണ്ട്. നികുതി കൂട്ടുന്നത് ഇവയുടെ ഉപയോഗം കുറയ്ക്കുമെന്നാണ് ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ വിശ്വാസം. യൂറോപ്യന്‍ യൂണിയനോടും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാന്‍ സമാന നടപിടകള്‍ സ്വീകരിക്കാന്‍ ജര്‍മ്മനി ആവശ്യപ്പെട്ടു.

'സീറോ എമിഷന്‍' വാഹനങ്ങള്‍ മാത്രം 2030ന് ശേഷം വില്‍പന നടത്തിയാല്‍ മതിയെന്നതാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിലപാട്. ഇലട്രിക് കാറുകള്‍ നിരത്തുകളില്‍ വ്യാപകമാകുന്നതാണ് പുത്തന്‍ തീരുമാനത്തിന് പ്രതീക്ഷ നല്‍കുന്നത്.