ഇന്ത്യ വിടാനൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്; കാര്‍ വില്‍പ്പന നിര്‍ത്തി  

May 18, 2017, 4:57 pm
ഇന്ത്യ വിടാനൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്; കാര്‍ വില്‍പ്പന നിര്‍ത്തി  
Automobile
Automobile
ഇന്ത്യ വിടാനൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്; കാര്‍ വില്‍പ്പന നിര്‍ത്തി  

ഇന്ത്യ വിടാനൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്; കാര്‍ വില്‍പ്പന നിര്‍ത്തി  

മുംബൈ: ഇന്ത്യയിലെ കാര്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന് ജനറല്‍ മോട്ടോഴ്സ്. ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും വാഹന വില്‍പ്പന മാത്രമാണ് നിര്‍ത്തുന്നതെന്നും ജിഎം അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ കാര്‍ വില്‍പ്പന നിര്‍ത്തിവെക്കാനാണ് ജിഎം അധികൃതരുടെ തീരുമാനം.

കുറച്ചു നാളുകളായി വില്‍പ്പനയിലുണ്ടായ ഇടിവാണ് ഇന്ത്യയിലെ വില്‍പ്പന നിര്‍ത്താന്‍ അമേരിക്കന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജനറല്‍ മോട്ടോഴ്‌സിന്റെ വിപണി വിഹിതം. ബംഗളുരുവിലെ ടെക് സെന്ററും, മുംബൈയിലെ അസംബ്‌ളിങ് യൂണിറ്റും കമ്പനി നിലനിര്‍ത്തും. മുംബൈയിലെ യൂണിറ്റ് പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ഗുജറാത്ത് ഹാലോണിലെ ഫാക്ട്‌റി ജിഎംന്റെ ചൈനീസ് പങ്കാളി സെയ്ക് മോട്ടോര്‍ കോര്‍പ്പിന് വില്‍ക്കാനും തീരുമാനമായതായാണ് സൂചന.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്മ്യേന കുറഞ്ഞ ഉത്പാദന ചെലവാണ് ഇന്ത്യയിലെ ഫാക്ടറി നിലനിര്‍ത്താന്‍ കാരണം. മെക്‌സികോയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യയില്‍ നിന്നുള്ള ജനറല്‍ മോട്ടോഴ്‌സ് പ്രധാനമായും വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70969 വാഹനങ്ങളാണ് ജിഎം കയറ്റുമതി ചെയ്തത്. വര്‍ഷം 1,30,000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നതാണ് ജിഎമ്മിന്റെ മുംബൈയിലെ പ്ലാന്റ്.

1995 ല്‍ ഇന്ത്യയിലെത്തിയ ജനറല്‍ മോട്ടോഴ്‌സ് ഷെവര്‍ലെ നിരയില്‍ ബീറ്റ്, ടവേര, സ്്പാര്‍ക്ക്, എന്‍ജോയി, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ ബ്ലേസര്‍ എന്നിവയാണ് ഇതുവരെ ഇറക്കിയത്. പുതിയ ബീറ്റ് ജിഎം ഉടന്‍ പുറത്തിറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇനി ഇതും കയറ്റുമതി ചെയ്യാനാണ് സാധ്യത.