ഹാര്‍ലി ഡേവിഡ്‌സണുമായി കൊല്‍ക്കത്താ പൊലീസ്; ഇനി ചേസിങ് അര്‍ണോള്‍ഡ് സ്‌റ്റൈലില്‍  

August 18, 2017, 6:57 pm
ഹാര്‍ലി ഡേവിഡ്‌സണുമായി കൊല്‍ക്കത്താ പൊലീസ്; ഇനി ചേസിങ്  അര്‍ണോള്‍ഡ് സ്‌റ്റൈലില്‍  
Automobile
Automobile
ഹാര്‍ലി ഡേവിഡ്‌സണുമായി കൊല്‍ക്കത്താ പൊലീസ്; ഇനി ചേസിങ്  അര്‍ണോള്‍ഡ് സ്‌റ്റൈലില്‍  

ഹാര്‍ലി ഡേവിഡ്‌സണുമായി കൊല്‍ക്കത്താ പൊലീസ്; ഇനി ചേസിങ് അര്‍ണോള്‍ഡ് സ്‌റ്റൈലില്‍  

കൊല്‍ക്കത്ത: ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതിന് ആര്‍ണോള്‍ഡ് ഷ്വാര്‍സെനഗര്‍ ചിത്രമായ ടെര്‍മിനേറ്റര്‍ രണ്ടാം ഭാഗം വഹിച്ച പങ്ക് ചെറുതല്ല.

1990 എച്ച്ഡി ഫാറ്റ് ബോയിയില്‍ കൂളിങ് ഗ്ലാസ് വെച്ച് റൈഡ് ചെയ്യുന്ന ടെര്‍മിനേറ്റര്‍ ആവേശം കൊള്ളിച്ചത് ഒരു തലമുറയെയാണ്. താരതമ്യേന ഉയര്‍ന്ന വില ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ വില്‍പനയെ ബാധിച്ചിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങളായി ഹാര്‍ലി ഇന്ത്യന്‍ നിരത്തുകളില്‍ സജീവ സാന്നിധ്യമാണ്.

കൊല്‍ക്കത്ത പൊലീസും തങ്ങളുടെ സേനയിലേക്ക് എച്ച്ഡിയെ സ്വാഗതം ചെയ്തിരിക്കുകയാണിപ്പോള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 കൊല്‍ക്കത്ത പൊലീസ് സ്വാതന്ത്ര്യദിനത്തിന് രംഗത്തിറക്കുകയും ചെയ്തു. അഞ്ച് എച്ച്ഡികളാണ് കൊല്‍ക്കത്ത പൊലീസ് വാങ്ങിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തിയെങ്കിലും സേനയിലെ റോയല്‍ എന്‍ഫീല്‍ഡ് 350 മാറ്റില്ലെന്ന് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

എന്തുകൊണ്ട് കൊല്‍ക്കത്ത പൊലീസിന് ഏറ്റവും മികച്ചതായിക്കൂടാ? 
രാജീവ് കുമാര്‍  
കൊല്‍ക്കത്ത പൊലീസ് എച്ച്ഡിയുമായി 
കൊല്‍ക്കത്ത പൊലീസ് എച്ച്ഡിയുമായി 

പട്രോളിങ്ങിനായി എച്ച്ഡി ഉപയോഗിക്കില്ല. ചേസിങ് വേണ്ടി വരുന്ന അത്യാവശ്യസന്ദര്‍ഭങ്ങളിലും പരേഡ്, കാര്‍ണിവര്‍, രാഷ്ട്രപതി സന്ദര്‍ശനം തുടങ്ങിയ ചടങ്ങള്‍ക്കും എച്ച്ഡി നിരത്തിലിറക്കും. അടുത്ത ദുര്‍ഗാപൂജ ദിനത്തിലാകും ഇനി എച്ച്ഡികള്‍കൊല്‍ക്കത്തയിലെ തെരുവിലിറങ്ങുക.

749 സിസി വി-ട്വിന്‍ എഞ്ചിനാണ് എച്ച്ഡി സ്ട്രീറ്റിനുള്ളത്. 3,750 ആണ് പരമാവധി ടോര്‍ക്. ആറ് ഗിയറുകളുള്ള സ്ട്രീറ്റിന് ഏകദേശം അഞ്ചര ലക്ഷം രൂപയാണ് വില.