ഇന്ത്യന്‍ വിപണികള്‍ക്കായി ഹോണ്ടയുടെ പുതിയ ഇരുചക്രവാഹനം ക്ലിക്ക്

June 21, 2017, 2:33 pm


ഇന്ത്യന്‍ വിപണികള്‍ക്കായി ഹോണ്ടയുടെ പുതിയ ഇരുചക്രവാഹനം ക്ലിക്ക്
Automobile
Automobile


ഇന്ത്യന്‍ വിപണികള്‍ക്കായി ഹോണ്ടയുടെ പുതിയ ഇരുചക്രവാഹനം ക്ലിക്ക്

ഇന്ത്യന്‍ വിപണികള്‍ക്കായി ഹോണ്ടയുടെ പുതിയ ഇരുചക്രവാഹനം ക്ലിക്ക്

ഹോണ്ടാ ഇന്ത്യയുടെ ഏറ്റവും പുതിയ ഇരുചക്രവാഹനമായ ക്ലിക്ക് ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ചു. 110 സിസി വിഭാഗത്തില്‍പ്പെടുന്ന വാഹനത്തിന് 42,499 രൂപയാണ് വില.

രൂപത്തിലും ഭാവത്തിലും ഹോണ്ടയുടെ മുന്‍ വാഹനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഹോണ്ടാ ക്ലിക്ക്. നവിയ്ക്ക് ശേഷം വിപണിയിലെത്തുന്ന വാഹനമാണെങ്കിലും അതില്‍നിന്ന് കാഴ്ച്ചയിലും രൂപത്തിലും പെര്‍ഫോര്‍മന്‍സിലും ക്ലിക്ക് വേറിട്ടുനില്‍ക്കുന്നു.

ഹോണ്ട ആക്ടീവയില്‍ ഉപയോഗിച്ച അതേ എന്‍ജിന്‍ തന്നെയാണ് ഹോണ്ട ക്ലിക്കിലും ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ ഹോണ്ടാ ആക്ടീവയ്ക്കുണ്ടായിരുന്ന വിശ്വാസ്യത നേടിയെടുക്കാന്‍ ക്ലിക്കിനും സാധിക്കുമെന്നാണ് ഹോണ്ട കണക്ക് കൂട്ടുന്നത്. ഇന്ത്യയിലെ റോഡുകള്‍ക്ക് കൂടുതല്‍ അഭികാമ്യമെന്ന് കണ്ട് ഗ്രിപ്പ് കൂടിയ ടയറുകളാണ് ക്ലിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യൂട്ടിലിറ്റി വിഭാഗത്തിലാണ് ഹോണ്ട ക്ലിക്കിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീറ്റിനടയിലുള്ള ഇടം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഓപ്ഷണലായി റിയര്‍ കാരിയര്‍ വെയ്ക്കുന്നതിലൂടെയും ഹോണ്ട ഉന്നം വെയ്ക്കുന്നതും ഇത് തന്നെയാണ്. ഇത് കൂടാതെ വാഹനത്തില്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ പറ്റുന്ന തരത്തിലുള്ള ബോക്‌സുകളും വെയ്ക്കാന്‍ സാധിക്കും. സ്‌റ്റോറേജ് സ്‌പേസ് മറ്റ് വാഹനങ്ങളേക്കാള്‍ ഇരട്ടിയാക്കുന്ന സംവിധാനങ്ങളാണിത്.

എബിസി/സിബിഎസ് കോംപിനേഷനിലുള്ള സംവിധാനം ബ്രേക്കിംഗിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇടതു ബ്രേക്ക് ലിവറില്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോള്‍ മുന്‍പിലേയും പിന്നിലേയും ബ്രേക്കുകള്‍ ഒരേസമയ്ത്ത് പ്രവര്‍ത്തിക്കുകയും വാഹനം പെട്ടെന്ന് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

വിലയുടെ കാര്യത്തില്‍ നവിയെക്കാള്‍ ആയിരം രൂപ കൂടുതലാണ് ക്ലിക്കിന്. ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് വാഹനം ആക്ടീവാ 4ജിയേക്കാള്‍ 8500 രൂപ കുറവുമാണ് ഈ വാഹനത്തിന്.