യുവതലമുറയെ ത്രസിപ്പിക്കാന്‍ ഹോണ്ട ഗ്രാസിയ  

October 28, 2017, 2:39 pm
യുവതലമുറയെ ത്രസിപ്പിക്കാന്‍ ഹോണ്ട ഗ്രാസിയ  
Automobile
Automobile
യുവതലമുറയെ ത്രസിപ്പിക്കാന്‍ ഹോണ്ട ഗ്രാസിയ  

യുവതലമുറയെ ത്രസിപ്പിക്കാന്‍ ഹോണ്ട ഗ്രാസിയ  

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട സ്‌റ്റൈലന്‍ അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയുമായി എത്തുന്നു. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന ആശയം മുന്‍നിര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന ഗ്രാസിയ യുവതലമുറയെ ലക്ഷ്യമിട്ടാണ് എത്തുന്നത്. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

ഈ വര്‍ഷം പുതിയ നാല് മോഡലുകളെ ഇന്ത്യയില്‍ അണിനിരത്തുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആഫ്രിക്ക ട്വിന്‍ AT, ക്ലിഖ് സ്‌കൂട്ടര്‍ എന്നിവ വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്.

അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്ര. നവിയില്‍ നിന്നും ക്ലിഖില്‍ നിന്നും തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഗ്രാസിയക്ക്. വലുപ്പമേറിയ V-Shaped ഹെഡ്ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. ആക്ടിവയ്ക്ക് സമാനമായ വലിയ ഫ്രണ്ട് വീലും ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഇതിലും ഒരുങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ ഡിസ്പ്ലേ സൗകര്യമുള്ള പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഹോണ്ട നിരയില്‍ ഗ്രാസിയയെ വ്യത്യസ്തമാക്കും.

നിലവിലുള്ള ആക്ടീവ 125 ന്റെ 110 സിസി എന്‍ഞ്ചിന്‍ തന്നെയായിരിക്കണം ഗ്രാസിയയിലും ഉപയോഗിക്കുക. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ബുക്കിംഗ് ആരംഭിച്ച ഗ്രാസിയക്ക് 65000 രൂപ ഓണ്‍റോഡ് വില പ്രതീക്ഷിക്കാം. രാജ്യത്തെ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും 2000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാന്‍ സാധിക്കും. സുസുക്കി ആക്‌സസ് 125, വെസ്പ വിഎക്‌സ് 125, മഹീന്ദ്ര ഗസ്റ്റോ 125 എന്നിവയാണ് ഗ്രാസിയയെ കാത്തിരിക്കുന്ന എതിരാളികള്‍.