സുനിലിന്റെ മുച്ചക്ര സ്‌കോര്‍പിയോയെ മഹീന്ദ്രകമ്പനി മ്യൂസിയത്തിലെടുത്തു; പകരം നല്‍കിയത് ഫോര്‍വീലര്‍  

May 4, 2017, 8:16 pm
സുനിലിന്റെ മുച്ചക്ര സ്‌കോര്‍പിയോയെ മഹീന്ദ്രകമ്പനി മ്യൂസിയത്തിലെടുത്തു; പകരം നല്‍കിയത്  ഫോര്‍വീലര്‍  
Automobile

ഓട്ടോയുടെ പുറക്‌വശം സ്‌കോര്‍പിയോയുടേതുപോലെയാക്കിയ മലയാളിക്ക് ഫോര്‍വീലര്‍ നല്‍കി മഹീന്ദ്രകമ്പനി. സുനില്‍ എന്ന ഓട്ടോഡ്രൈവറാണ് തന്റെ വണ്ടിയുടെ പുറകുവശം മഹീന്ദ്രയുടെ എസ്‌യുവിയായ സ്‌കോര്‍പിയോയുടേതുപോലാക്കിയത്.

തന്റെ മുച്ചക്ര സ്‌കോര്‍പിയോയെ മഹിന്ദ്രയുടെ മ്യൂസിയത്തിലേക്കെടുത്തതിന്റെ ത്രില്ലിലാണ് സുനില്‍. സുനിലിന്റെ വണ്ടിക്ക് പകരം പുതുപുത്തന്‍ സുപ്രോ മിനി ട്രക്ക് ഒരെണ്ണം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര നല്‍കുകയും ചെയ്തു.

ഒറ്റനോട്ടത്തില്‍ സ്‌കോര്‍പിയോ എന്ന് തോന്നിയേക്കാവുന്ന സുനിലിന്റെ ഓട്ടോയുടെ ചിത്രം ട്വിറ്ററിലൂടെയാണ് പ്രശസ്തമായത്. സുനിലിന്റെ വണ്ടി റോഡിലൂടെ വിലസുന്നത് കണ്ട അനില്‍ പണിക്കര്‍ എന്നയാള്‍ ചിത്രം ആനന്ദ് മഹിന്ദ്രയ്ക്ക് ട്വീറ്റ് ചെയ്തു. ചിത്രം കണ്ടതോടെ എങ്ങനെയെങ്കിലും വണ്ടിയേയും ഉടമസ്ഥനെയും കണ്ടെത്തണമെന്നായി ചെയര്‍മാന്‍. വണ്ടി മഹിന്ദ്ര മ്യൂസിയത്തില്‍ വെയ്ക്കാന്‍ താല്‍പര്യമുണ്ടെന്നും പകരമായി ഒരു ഫോര്‍വീലര്‍ തരുമെന്നും അറിയിച്ചു.

തിരച്ചിലിനൊടുവില്‍ സുനിലിനെയും മുച്ചക്ര സ്‌കോര്‍പിയോയെയും മഹീന്ദ്ര കണ്ടെത്തുകായിരുന്നു. തന്റെ മുച്ചക്രസ്‌കോര്‍പിയോയുടെയും പകരം കിട്ടിയ മിനിട്രക്കിന്റെയും ഒപ്പം സുനില്‍ നില്‍ക്കുന്ന ഫോട്ടോ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ചിത്രം പകര്‍ത്തിയ ആനന്ദ് പണിക്കര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.