വിക്രം വേദ വന്‍വിജയമായി; വിജയ് സേതുപതി ഇഷ്ടവാഹനം സ്വന്തമാക്കി 

August 6, 2017, 7:50 pm
വിക്രം വേദ വന്‍വിജയമായി; വിജയ് സേതുപതി ഇഷ്ടവാഹനം സ്വന്തമാക്കി 
Automobile
Automobile
വിക്രം വേദ വന്‍വിജയമായി; വിജയ് സേതുപതി ഇഷ്ടവാഹനം സ്വന്തമാക്കി 

വിക്രം വേദ വന്‍വിജയമായി; വിജയ് സേതുപതി ഇഷ്ടവാഹനം സ്വന്തമാക്കി 

തമിഴ് ചിത്രം 'വിക്രം വേദ'യുടെ മികച്ച വിജയം അതിന്റെ നിര്‍മ്മാതാവിനെയും വിജയ് സേതുപതി, മാധവന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളെയും മറ്റ് അണിയറപ്രവര്‍ത്തകരെയും മാത്രമല്ല സന്തോഷിപ്പിക്കുന്നത്. അത് തമിഴ്സിനിമാലോകത്തിനാകെ സന്തോഷവും ആശ്വാസവും പകരുന്നുണ്ട്. ജിഎസ്ടിയുടെ കടന്നുവരവിനൊപ്പം തമിഴ്നാട് സര്‍ക്കാര്‍ തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ 30 ശതമാനം കോര്‍പ്പറേഷന്‍ ടാക്സിനെതിരേ തീയേറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ 1060 തീയേറ്ററുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നിടത്തുനിന്നാണ് വിജയ് സേതുപതിയും മാധവനും ടൈറ്റില്‍ വേഷങ്ങളിലെത്തിയ ചിത്രം തീയേറ്ററുകളിലേക്ക് കാണികളെ തിരിച്ചുപിടിച്ചു.

ചിത്രം വിജയമായതോടെ വിക്രം സേതുപതി തന്റെ ഇഷ്ടവാഹനം സ്വന്തമാക്കി. ബിഎംഡബ്ലു 7 സീരിസ് വെള്ള നിറമുള്ള കാറാണ് വിജയ് സേതുപതി സ്വന്തമാക്കിയത്. ബിഎംഡബ്ലുവിന്റെ ഏറ്റവും മികച്ച ലക്ഷ്വറി സലൂണാണ് 7 സീരിസ്. 1.16 കോടി രൂപ മുതല്‍ 2.3 കോടി രൂപ വരെയാണ് വാഹനത്തിന്റെ വില. സൃഹൃത്തുക്കലും അഭിനേതാക്കളുമായ ആര്‍ജെ തിലക്, രാജ്കുമാര്‍ എന്നിവരോടൊത്ത് വാഹനത്തിലിരിക്കുന്ന ചിത്രങ്ങള്‍ വിജയ് സേതുപതി പുറത്ത് വിട്ടു.

റിലീസ് വാരത്തില്‍ മാത്രം 25.5 കോടിയാണ് ചിത്രം നേടിയത്. അതില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം 15 കോടി. കേരളം, കര്‍ണാടക, യുഎസ് തുടങ്ങി തമിഴ്സിനിമയ്ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണം. ആദ്യ കാഴ്ചയില്‍ അവസാനിപ്പിക്കാതെ രണ്ടും മൂന്നും തവണ ചിത്രം കാണുന്ന പ്രേക്ഷകരുടെ എണ്ണം കൂടുതലാണെന്ന് നിര്‍മ്മാതാവ് എസ്.ശശികാന്ത് പറയുന്നു. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി റീമേക്കുകള്‍ വൈ നോട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തങ്ങള്‍തന്നെയാവും നിര്‍മ്മിക്കുകയെന്ന് ശശികാന്ത് പറഞ്ഞു.