ചരിത്ര നേട്ടവുമായി മാരുതി സുസൂക്കി ബലേനോ: 20 മാസത്തിനിടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍

June 23, 2017, 11:13 am


ചരിത്ര നേട്ടവുമായി മാരുതി സുസൂക്കി ബലേനോ: 20 മാസത്തിനിടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍
Automobile
Automobile


ചരിത്ര നേട്ടവുമായി മാരുതി സുസൂക്കി ബലേനോ: 20 മാസത്തിനിടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍

ചരിത്ര നേട്ടവുമായി മാരുതി സുസൂക്കി ബലേനോ: 20 മാസത്തിനിടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍

2015 ഒക്ടോബറിലാണ് മാരുതി അവരുടെ പ്രീമിയം കാര്‍ വിഭാഗത്തില്‍ ബലേനോ അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്. വിപണിയിലെത്തിയ ബലേനോ അതിശയിപ്പിക്കുന്ന നേട്ടമാണ് മാരുതിക്ക് നേടി കൊടുത്തത്. വിപണിയിലെത്തി 20 മാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ടു ലക്ഷം ബലേനോ കാറുകളാണ് വിറ്റഴിച്ചത്.

2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. ആ സമയത്ത് നെക്‌സാ ഡീലര്‍ഷിപ്പുകളുടെ എണ്ണം കുറവായിരുന്നെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ബലേനോ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. വിപണിയിലെത്തി ഒരു വര്‍ഷത്തിനകം ബലേനോ വിറ്റഴിച്ചത് ഒരു ലക്ഷം കാറുകളായിരുന്നു. അതിന് ശേഷം എട്ടു മാസം കൊണ്ടാണ് ബലേനോ ഒരു ലക്ഷം കാറുകള്‍ കൂടി വിറ്റത്.

മാരുതി ബലേനോയുടെ പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിച്ചുവെങ്കിലും ആറു മുതല്‍ എട്ടു മാസം വരെ ബുക്കിംഗ് പീരിഡ് ഈ കാറിനുണ്ടായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ബലേനോ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും തുടങ്ങി.

ഇന്ത്യന്‍ വിപണിയില്‍ ബലേനോയുടെ പെട്രോള്‍ വേരിയെന്റിനാണ് ഡീസല്‍ വേരിയെന്റിനേക്കാള്‍ ആവശ്യക്കാര്‍ കൂടുതല്‍. 1.2 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ സ്‌പോര്‍ട്ടി ലുക്കുള്ള ബലേനോ ആര്‍.എസും മാരുതി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

നിലവില്‍ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളില്‍ ഒന്നാണ് ബലേനോ. ഹ്യുണ്ടെയ് ഐ20യാണ് വിപണിയില്‍ ബലേനോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വാഹനം.