മാരുതി റിറ്റ്‌സ് ഇനിയില്ല; റിറ്റ്‌സ് ഇഗ്നിസിന് വഴിമാറുന്നു 

December 1, 2016, 4:55 pm
 മാരുതി റിറ്റ്‌സ് ഇനിയില്ല; റിറ്റ്‌സ് ഇഗ്നിസിന് വഴിമാറുന്നു 
Automobile
Automobile
 മാരുതി റിറ്റ്‌സ് ഇനിയില്ല; റിറ്റ്‌സ് ഇഗ്നിസിന് വഴിമാറുന്നു 

മാരുതി റിറ്റ്‌സ് ഇനിയില്ല; റിറ്റ്‌സ് ഇഗ്നിസിന് വഴിമാറുന്നു 

ന്യൂഡല്‍ഹി: മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ നിര്‍മ്മാണം നിര്‍ത്തുന്നു. 2009ല്‍ വിപണിയിലെത്തി ചെറുകിട കാര്‍ മേഖലയില്‍ ദീര്‍ഘ കാലം വിലസിയ റിറ്റ്‌സ് വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി റിറ്റ്‌സ് കാറുകള്‍ ഉത്പാദിപ്പിക്കുന്നില്ല. മാരുതി പുതുതായി രംഗത്തിറക്കാന്‍ പോകുന്ന ഇഗ്നിസ് എന്ന മോഡലിനായിരിക്കും മാരുതി മുന്‍തൂക്കം കൊടുക്കുക.

വില്‍പ്പന തീരെ കുറഞതിനെ തുടര്‍ന്നാണ് റിറ്റ്‌സ് നിര്‍മ്മാണം അവസാനിപ്പിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ വെറും അഞ്ച് യൂണിറ്റുകളാണ് വില്‍പ്പന നടന്നത്.

മുന്‍മാസങ്ങളിലാണെങ്കില്‍ 3038, 2515 എന്നിങ്ങനെയുമായിരുന്നു. മാരുതി കമ്പനി ഔദ്യോഗികമായി ഈ വിവരം പുറത്ത് വിട്ടില്ലെങ്കിലും നിര്‍മ്മാണം നിര്‍ത്തുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.