സ്‌കോര്‍പിയോയ്ക്ക് റിലാക്‌സേഷന്‍ വേണ്ട! കരുത്തനായി വീണ്ടും വരുന്നു

October 25, 2017, 1:02 pm
സ്‌കോര്‍പിയോയ്ക്ക് റിലാക്‌സേഷന്‍ വേണ്ട! കരുത്തനായി വീണ്ടും വരുന്നു
Automobile
Automobile
സ്‌കോര്‍പിയോയ്ക്ക് റിലാക്‌സേഷന്‍ വേണ്ട! കരുത്തനായി വീണ്ടും വരുന്നു

സ്‌കോര്‍പിയോയ്ക്ക് റിലാക്‌സേഷന്‍ വേണ്ട! കരുത്തനായി വീണ്ടും വരുന്നു

ഇന്ത്യക്കാര്‍ക്ക് എസ് യുവിയുടെ ഗുണഗണങ്ങള്‍ ഓതിക്കൊടുക്കുന്നതില്‍ മഹിന്ദ്രയ്ക്കുള്ള പങ്ക് ചെറുതല്ല.സ്‌കോര്‍പ്പിയോ മഹീന്ദ്രയുടെ ഈ സെഗ്മെന്റിലുള്ള തുറുപ്പുചീട്ടായിരുന്നു. എസ് യുവി സെഗ്മെന്റില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പരിചിത മുഖം. കരുത്തും ലുക്കും സ്പോര്‍ട്സ് യൂട്ടിലിറ്റിക്കു വേണ്ട എല്ലാ ഘടകങ്ങളും ചേര്‍ത്തൊരു വണ്ടി.

തുടക്കത്തില്‍ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോയെങ്കിലും ഈ സെഗ്മെന്റിലെ സാധ്യത മനസിലാക്കി മറ്റു കമ്പനികള്‍ ഇതിലും മികച്ച താരങ്ങളെ അണിനിരത്തിയതോടെ സ്‌കോര്‍പ്പിയോയുടെ മേധാവിത്വത്തിന് കോട്ടം തട്ടി. മറ്റു എസ് യുവികളോട് മത്സരിച്ചു നില്ക്കുന്നതില്‍ സ്‌കോര്‍പ്പിയോ പരാജയപ്പെട്ടു. എന്നാല്‍ സ്‌കോര്‍പ്പിയോ ആരാധകരെ നിരാശരക്കാന്‍ മഹീന്ദ്ര ഒരുക്കമല്ല. ഇപ്പോളിതാ മുഖം മിനുക്കി കൂടുതല്‍ കരുത്തുറ്റ എന്‍ജിനില്‍ പുതിയ സ്‌കോര്‍പ്പിയോ എത്തുന്നു. പണിപ്പുരയിലുള്ള വാഹനത്തിന്റെ ട്രയല്‍ റണ്ണുകള്‍ കര്‍ണാടകയില്‍ നടക്കുന്നതായാണ് വിവരം.

പഴയതിനേക്കാളും 20 എച്ച്.പി. കൂടുതല്‍ കരുത്ത് നല്‍കുന്ന 2.2 ലിറ്റര്‍ എം. ഹ്വാക്ക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഗ്രില്ലില്‍ മാറ്റം വരുത്തി ഏകദേശം ജീപ്പിന്റെ ഗ്രില്ലിന് സമാനമായ വിധമാക്കിയിട്ടുണ്ട്. താഴെ നീളത്തിലുള്ള എയര്‍വെന്റുകളും പുതിയ ഫോഗ് ലാംപുകളും കാണാം. പിന്നിലും ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ മാറ്റങ്ങളുണ്ടായേക്കും. ടച്ച് സ്‌ക്രീനിന് വലിപ്പം കൂടുന്നുണ്ട്. അതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയടക്കമുള്ള നവീന സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സ്‌കോര്‍പിയോയുടെ വരവ്.