പോപ്പുലര്‍ കാര്‍ റാലി മെയ് 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ 

May 11, 2017, 4:38 pm
പോപ്പുലര്‍ കാര്‍ റാലി മെയ് 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ 
Automobile
Automobile
പോപ്പുലര്‍ കാര്‍ റാലി മെയ് 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ 

പോപ്പുലര്‍ കാര്‍ റാലി മെയ് 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ 

കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് സംഘടിപ്പിക്കുന്ന പോപ്പുലര്‍ കാര്‍ണിവല്‍ ആന്റ് കാര്‍ റാലി മെയ് 13,14 ദിവസങ്ങളില്‍ മറൈന്‍ ഡ്രൈവില്‍ നടക്കും. റാലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ പതിമൂന്നിന് രാവിലെ 10.30 ന് എറണാകുളം ആര്‍ടിഒ പി എച്ച് സാദിഖ് ഉത്ഘാടനം ചെയ്യും. കാര്‍ണിവലില്‍ റാലി എഡിഷന്‍ കാറുകള്‍ സിനിമാതാരം സിജോയ് വര്‍ഗീസ് പരിചയപ്പെടുത്തും.

മെയ് 14ന് രാവിലെ 6.30ന് മറൈന്‍ ഡ്രൈവില്‍ നിന്നും ആരംഭിക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി സംഘാടകര്‍ അറിയിച്ചു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് നടത്തുന്ന പരിപാടിക്ക് മൊബീല്‍, ആക്സാള്‍ട്ടാ കോട്ടിംഗ് സിസ്റ്റംസ്, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വറന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവര്‍ സഹ സ്പോണ്‍സര്‍മാരായുണ്ട്.

കാര്‍ റാലിയുടെ ഫ്‌ളാഗ് ഓഫ് 13ന് വൈകുന്നേരം 4.30ന് നടക്കും. തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കുന്ന കാറുകള്‍ നഗര പ്രദക്ഷിണം നടത്തും. ഫ്‌ളാഗ് ഓഫിനോടനുബന്ധിച്ച് റാലി തീം സോങ് അവതരിപ്പിക്കും. ബ്ലൂടിമ്പര്‍ മ്യൂസിക് ബെംഗളുരുവാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. കാലടി മലയാറ്റൂര്‍ പ്ലാന്റേഷനകത്താണ് റാലി നടക്കുക. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ പ്ലാന്റേഷനകത്ത് നടത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കണ്ടൈനര്‍ റോഡ്, അങ്കമാലി, മഞ്ഞപ്ര വഴി പോകുന്ന കാറുകള്‍ ചാലക്കുടി, അങ്കമാലി വഴി വൈകീട്ട് 6.30 ഓടെ മറൈന്‍ ഡ്രൈവില്‍ തിരിച്ചെത്തും.

കാര്‍ണിവല്‍ ദിവസമായ പതിമൂന്നിന് വിവിധ മ്യൂസിക് ബാന്‍ഡുകളുടെ മത്സരമുണ്ടാകും. വിവിധ സംഗീത ബാന്‍ഡുകളുടെ മത്സരമാണ് റാലിയുടെ മറ്റൊരു ആകര്‍ഷണം. ഇതില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് പ്രൈസും വിതരണം ചെയ്യും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് മുപ്പതിനായിരം രൂപയും രണ്ടു മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഇരുപതിനായിരം, പതിനായിരം രൂപയും സമ്മാനം ലഭിക്കും. റാലി ദിവസം ഉപഭോക്താക്കള്‍ക്കായി ട്രഷര്‍ ഹണ്ടും നടത്തും. ട്രഷര്‍ ഹണ്ടില്‍ വിജയികളാകുന്നവര്‍ക്കുളള സമ്മാനങ്ങള്‍ സിനിമാതാരം ടിനിടോം വിതരണം ചെയ്യും. തുടര്‍ന്ന് പ്രമുഖ മ്യൂസിക് ബാന്‍ഡായ തകര അവതരിപ്പിക്കുന്ന പരിപാടിയും ഉണ്ടാകും.

ആട്ടോ സ്റ്റാള്‍, ഫുഡ് കോര്‍ട്ട്, കിഡ്‌സ് സോണ്‍, വിന്റേജ്, ക്ലാസിക്, കാറുകളുടെ പ്രദര്‍ശനം എന്നിവയും റാലിയോടനുബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിട്ടുണ്ട്.