50,000 രൂപയ്ക്ക് ഈ എസ്.യു.വി നിങ്ങള്‍ക്കും ബുക്ക് ചെയ്യാം

June 20, 2017, 2:04 pm


50,000 രൂപയ്ക്ക് ഈ എസ്.യു.വി നിങ്ങള്‍ക്കും ബുക്ക് ചെയ്യാം
Automobile
Automobile


50,000 രൂപയ്ക്ക് ഈ എസ്.യു.വി നിങ്ങള്‍ക്കും ബുക്ക് ചെയ്യാം

50,000 രൂപയ്ക്ക് ഈ എസ്.യു.വി നിങ്ങള്‍ക്കും ബുക്ക് ചെയ്യാം

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് അവരുടെ ഏറ്റവും പുതിയ എസ്.യു.വി. വാഹനമായ കോംപാസ്സിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിലെ പ്ലാന്റീല്‍ തദ്ദേശീയമായി നിര്‍മ്മിച്ച വാഹനം 50,000 രൂപ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്. ഓണ്‍ലൈനായും ജീപ്പ് ഡീലര്‍ ഔട്ട്‌ലെറ്റുകളിലും വാഹനം ബുക്ക് ചെയ്യാം.

ഡീസല്‍, പെട്രോള്‍ വേരിയെന്റുകളായി ജീപ്പ് ലഭ്യമാണ്. അതോടൊപ്പം ഓട്ടോമാറ്റിക്ക് മാനുവല്‍ വേര്‍ഷനുകളും ലഭിക്കും. ജീപ്പിന്റെ 80 ശതമാനവും തദ്ദേശ്ശീയമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവായതിനാല്‍ മറ്റ് റൈറ്റ് ഹാന്‍ഡ് ഡ്രൈവിംഗ് രാജ്യങ്ങളിലേക്കും വാഹനം ഇവിടെനിന്നും കയറ്റി അയക്കും. ജപ്പാന്‍, യുകെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് റൈറ്റ് ഹാന്‍ഡ് ഡ്രൈവുള്ള പ്രമുഖ വാഹന വിപണികള്‍.

മാരുതിയുടെ ഒറിജിനല്‍ പാര്‍ട്ടസ് വില്പനയ്ക്കായി മാരുതി ജെന്യൂവിന്‍ പാര്‍ട്ട്‌സ് (ജിപി) അവതരിപ്പിച്ചത് പോലെ ജീപ്പ് ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്കായി മോപ്പാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

കമ്പനിയുടെ പുതിയ എസ്.യു.വിയ്ക്ക് ഇപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീപ്പ് കോംപാസിന് ഏറ്റവും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എസ്.യു.വി വിപണിക്ക് ഒരു ബെഞ്ച്മാര്‍ക്കായിരിക്കും ജീപ്പ് കോംപാസ്സ്. - എഫ്.സി.എ. ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ കെവിന്‍ ഫ്‌ളിന്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ജീപ്പ് പ്രേമികള്‍ക്ക് ഇനി അറിയാനുള്ളത് ഈ വാഹനത്തിന്റെ വിലയാണ്. ജീപ്പ് കോംപാസ്സിന്റെ വില സംബന്ധിച്ച് യാതൊരു സൂചനകളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാറിന്റെ 80 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ചതായതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ മറ്റ് എസ്.യു.വികളുമായി കിടപിടിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിലയായിരിക്കുമെന്നാണ് വിപണി വിലയിരുത്തലുകള്‍