ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍  

October 18, 2017, 12:10 pm
ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍  
Automobile
Automobile
ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍  

ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍  

ഇരുചക്രവാഹനങ്ങളിലെ ഇന്ത്യയിലെ രാജാക്കന്മാരായ റോയല്‍ എന്‍ഫീഡില്‍ നിന്നും പുതിയ ഒരു കരുത്തന്‍ കൂടി. നിലവിലുള്ള ബുള്ളറ്റ് ബൈക്കുകളെക്കാള്‍ ഇരട്ടി കരുത്തില്‍ 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ 500 സിസി ബുള്ളറ്റുകളായുരുന്നു ലഭ്യമായിരുന്നതില്‍ വമ്പന്‍.

പോള്‍ കാര്‍ബറിയുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയന്‍ കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര്‍മാതാക്കളായ കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സാണ് 1000 സിസി എന്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നത്. രണ്ട് 500 സിസി റോയല്‍ എന്‍ഫീല്‍ഡ് എന്‍ജിന്‍ വി-ട്വിന്‍ ഫോര്‍മാറ്റില്‍ സംയോജിപ്പിച്ചാണ് കാര്‍ബറിയുടെ പിറവി. ആദ്യഘട്ടത്തില്‍ 29 യൂണിറ്റ് മാത്രമേ കമ്പനി പുറത്തിറക്കുകയുള്ളു. ഒരു ലക്ഷം രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. 5 മുതല്‍ 7 മാസം വരെയാണ് വെയ്റ്റിങ് പീരീഡ്. അതിനാല്‍ തന്നെ പുതിയ കരുത്തനെ നിരത്തില്‍ കാണാനുള്ള കാത്തിരിപ്പ് നീളും.

53 ബിഎച്ച്പി കരുത്തും 82 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1000 സിസി എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്സ്. റോയല്‍ എന്‍ഫീല്‍ഡിലെ പല ഘടകങ്ങളും അതേപടി കസ്റ്റം മെയ്ഡ് ബൈക്കില്‍ ഉപയോഗിക്കും. ഛത്തീസ്ഖണ്ഡിലെ പ്രമുഖ വ്യവസായി ജസ്പ്രീത് സിങിനൊപ്പം ഡ്രീം എഞ്ചിന്‍ ആന്‍ഡ് മോഡിഫിക്കേഷന്‍സ് എന്ന കമ്പനി രൂപവത്കരിച്ചാണ് പോള്‍ കാര്‍ബറി മാസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 7.35 ലക്ഷം രൂപയാണ് 1000 സിസി ബുള്ളറ്റിന്റെ വില.