സൂക്ഷിച്ച് നോക്കണ്ട എന്‍ഫീല്‍ഡ് തന്നെ; ക്ലാസിക് 500 ഗ്രീന്‍ ഫ്‌ളൈ സ്‌പെയിനില്‍ അവതരിച്ചു  

February 11, 2017, 3:24 pm
 സൂക്ഷിച്ച് നോക്കണ്ട എന്‍ഫീല്‍ഡ് തന്നെ; ക്ലാസിക് 500 ഗ്രീന്‍ ഫ്‌ളൈ സ്‌പെയിനില്‍ അവതരിച്ചു  
Automobile
Automobile
 സൂക്ഷിച്ച് നോക്കണ്ട എന്‍ഫീല്‍ഡ് തന്നെ; ക്ലാസിക് 500 ഗ്രീന്‍ ഫ്‌ളൈ സ്‌പെയിനില്‍ അവതരിച്ചു  

സൂക്ഷിച്ച് നോക്കണ്ട എന്‍ഫീല്‍ഡ് തന്നെ; ക്ലാസിക് 500 ഗ്രീന്‍ ഫ്‌ളൈ സ്‌പെയിനില്‍ അവതരിച്ചു  

വാഹനത്തിന്റെ ഇന്ധനടാങ്കില്‍ 'റോയല്‍ എന്‍ഫീല്‍ഡ്' എന്നുകണ്ട് ആവേശപ്പെടാന്‍ വരട്ടെ. നിരത്തിലിറക്കാന്‍ ലക്ഷ്യമാക്കി കമ്പനി എത്തിച്ചിരിക്കുന്ന മോഡലല്ല ഇത്. പ്രശസ്ത കസ്റ്റം ബൈക്ക് നിര്‍മ്മാതാക്കളായ ജീസസ് ഡെ ജുവാന്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500ന് നല്‍കിയിരിക്കുന്ന മേക്കോവറാണ് ഇത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ഗ്രീന്‍ ഫ്‌ളൈ എന്ന ഓഫ് റോഡര്‍ സ്‌പെയിനില്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത കസ്റ്റം ബൈക്ക് നിര്‍മ്മാതാവ് ജീസസ് ഡെ ജുവാന്‍ ആണ് ഗ്രീന്‍ ഫ്‌ളൈയ്ക്കു പിന്നില്‍. റോയല്‍ എന്‍ഫീല്‍ഡ് സ്‌പെയിന്‍ പ്രദര്‍ശനത്തിന് വച്ച വാഹനം ക്ലാസിക് 500, കോണ്ടിനെന്റല്‍ ജിറ്റിയുമായി ചേര്‍ത്ത് ഉണ്ടാക്കിയെടുത്തതാണ്. ഗ്രീന്‍ ഫ്‌ളൈ എന്നാണ് പേര്. പച്ചയും കറുപ്പുമാണ് ഗ്രാഫിക്‌സിനായി തെരഞ്ഞെടുത്തിരിക്കുന്ന നിറങ്ങള്‍. എഞ്ചിന്‍ കറുപ്പു നിറത്തിലാക്കി. ബോഡി വര്‍ക്ക് പരമാവധി കുറയ്ക്കാനാണ് ശ്രമിച്ചിട്ടുണ്ട്. ഒറ്റയാള്‍ സീറ്റിലും ഹെഡ്‌ലാംപിലും മിനിമലൈസേഷന്‍ കാണാം. ക്ലാസിക് 500 എഞ്ചിന് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയതായി അറിവായിട്ടില്ല. സ്‌പെയിനില്‍ വെച്ച് നടക്കുന്ന മാഡ്രിഡ് ഓട്ടോ ഷോയില്‍ ഗ്രീന്‍ ഫ്‌ളൈ അവതരിക്കും.

 ഹെഡ് ലാംപ്
ഹെഡ് ലാംപ്


സ്പീഡോമീറ്റര്‍
സ്പീഡോമീറ്റര്‍
സിംഗിള്‍ സീറ്റ്  
സിംഗിള്‍ സീറ്റ്  


സിംഗിള്‍ മോണോഷോക്ക് യൂണീറ്റ്
സിംഗിള്‍ മോണോഷോക്ക് യൂണീറ്റ്


 ഓഫ്‌റോഡ് അലോയ് വീലുകള്‍
ഓഫ്‌റോഡ് അലോയ് വീലുകള്‍