ജി.എസ്.ടി. വരുന്നതിന് മുന്‍പ് കാര്‍ വാങ്ങണോ വേണ്ടയോ ? വിദഗ്‌ധോപദേശം ഇങ്ങനെ

June 19, 2017, 2:29 pm


ജി.എസ്.ടി. വരുന്നതിന് മുന്‍പ് കാര്‍ വാങ്ങണോ വേണ്ടയോ ? വിദഗ്‌ധോപദേശം ഇങ്ങനെ
Automobile
Automobile


ജി.എസ്.ടി. വരുന്നതിന് മുന്‍പ് കാര്‍ വാങ്ങണോ വേണ്ടയോ ? വിദഗ്‌ധോപദേശം ഇങ്ങനെ

ജി.എസ്.ടി. വരുന്നതിന് മുന്‍പ് കാര്‍ വാങ്ങണോ വേണ്ടയോ ? വിദഗ്‌ധോപദേശം ഇങ്ങനെ

ജൂലൈ 2017 മുതല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നിലവില്‍ വരും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വാഹന വിപണി പരസ്യങ്ങള്‍ക്കായി കോടികളാണ് ചെലവഴിക്കുന്നത്. ജിഎസ്ടി വരുന്നതിന് മുന്‍പ് അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചറിയു എന്നാണ് പരസ്യവാചകങ്ങളിലൂടെ വാഹന കമ്പനികള്‍ നമ്മളോട് പറയുന്നത്. എന്നാല്‍, ജിഎസ്ടിക്ക് മുന്‍പ് കാര്‍ വാങ്ങണാ അതോ നടപ്പിലാക്കിയിട്ട് മതിയോ എന്ന കാര്യത്തില്‍ നമ്മള്‍ ആശയകുഴപ്പത്തിലാണ്.

എന്നാല്‍, ആശയക്കുഴപ്പം വേണ്ട കിട്ടിയ സാഹചര്യം മുതലാക്കി പരമാവധി കമ്പനികളില്‍നിന്ന് ഓഫറുകള്‍ സ്വീകരിച്ചോളു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം എല്ലാ കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ച് പരമാവധി വില കുറച്ച് കാറുകള്‍ വിറ്റഴിക്കുന്ന കാലമാണിത്. സെയില്‍സ് സീസണ്‍ അല്ലെങ്കിലും എല്ലാ കാര്‍ കമ്പനികളും ടൂവീലര്‍ കമ്പനികളും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍ വാങ്ങാനായി അടുത്ത സീസണ്‍ നോക്കിയിരിക്കുന്ന ആളുകള്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ജിഎസ്ടി, ബജറ്റ് എന്നിവയ്ക്ക് പിന്നാലെ കാര്‍ വിപണിയില്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 15,000 മുതല്‍ 25,000 രൂപ വരെ വര്‍ദ്ധിച്ചേക്കാം.

നിങ്ങളുടെ പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് മറ്റൊരു കാര്‍ വാങ്ങാനാണ് ശ്രമിക്കുന്നതെങ്കിലും ഇത് തന്നെയാണ് ഏറ്റവും അനുയോജ്യമായ അവസരം. ജിഎസ്ടി നടപ്പിലാക്കിയതിന് പിന്നാലെ യൂസ്ഡ് കാര്‍ വിപണിക്ക് എന്തൊക്കെ തട്ടുകേട് സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു ധാരണയുമില്ല. യൂസ്ഡ് കാര്‍ വില്പനയ്ക്ക് നികുതി വര്‍ദ്ധനവ് വലിയരീതിയില്‍ വരുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.


അതേസമയം നിങ്ങള്‍ വാങ്ങാനുപയോഗിക്കുന്നത് ലക്ഷ്വറി കാറാണെങ്കില്‍ ജിഎസ്ടിക്ക് ശേഷം 1.5 മുതല്‍ 4.5 ശതമാനം വരെ വില കുറയാനാണ് സാധ്യത. 50 ലക്ഷം വിലയുള്ള കാറിന് 50,000 മുതല്‍ രണ്ടരലക്ഷം രൂപ വരെ കുറവ് വന്നേക്കും. ലക്ഷ്വറി കാറില്‍ ഇതിലും മികച്ച ഡീല്‍ ലഭിച്ചാല്‍ മാത്രമെ ഇപ്പോള്‍ വാങ്ങാവു.

Source: CarDekho.com