റോയല്‍ എന്‍ഫീല്‍ഡിനെ മെരുക്കാനൊരുങ്ങുന്ന അവഞ്ചറിന് എട്ടിന്റെ പണി കൊടുക്കാന്‍ സുസുക്കി 

October 30, 2017, 5:41 pm
റോയല്‍ എന്‍ഫീല്‍ഡിനെ മെരുക്കാനൊരുങ്ങുന്ന അവഞ്ചറിന് എട്ടിന്റെ പണി കൊടുക്കാന്‍ സുസുക്കി 
Automobile
Automobile
റോയല്‍ എന്‍ഫീല്‍ഡിനെ മെരുക്കാനൊരുങ്ങുന്ന അവഞ്ചറിന് എട്ടിന്റെ പണി കൊടുക്കാന്‍ സുസുക്കി 

റോയല്‍ എന്‍ഫീല്‍ഡിനെ മെരുക്കാനൊരുങ്ങുന്ന അവഞ്ചറിന് എട്ടിന്റെ പണി കൊടുക്കാന്‍ സുസുക്കി 

റോയല്‍ എന്‍ഫീല്‍ഡിനെ മെരുക്കാന്‍ വിപണിയില്‍ മത്സരിക്കുന്ന ബജാജ് അവഞ്ചറിന് എട്ടിന്റെ പണിയൊരുക്കി സുസിക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍‍ 150 എത്തുന്നു. എന്‍ഫീല്‍ഡിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ ശേഷികൂടിയ കരുത്തനെയാണ് ബജാജ് അവഞ്ചറിന്റെ രൂപത്തില്‍ ഇറക്കുന്നതെങ്കിലും ലുക്കിലാകും ഇന്‍ട്രൂഡര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുക. പുറത്തുവരുന്ന റിപ്പോര്ട്ടുകളനുസരിച്ച് നവംബര്‍ 7 ന് അവതരിപ്പിക്കാനിരിക്കുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തായി.

കരുത്തനായ മസില്‍മാന്‍ ലുക്കിലാണ് 150 സിസി ഇന്‍ട്രൂഡര്‍ എത്തുന്നത്. രൂപകല്‍പ്പനയില്‍ ഇന്‍ട്രൂഡറിന്റെ തലതൊട്ടപ്പന്‍മാരില്‍ നിന്നും കടമെടുത്ത ഘടകങ്ങളാണ് ഹൈലൈറ്റ്. സ്പോര്‍ടി മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന്റെ ഡിസൈനാണ് ഏറ്റവും ആകര്‍ഷകമെന്നാണ് ഫോട്ടോകള്‍ നല്‍കുന്ന സൂചന. ഫ്ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഡിസൈനാണ് സുസുക്കി ഇന്ധനടാങ്കിന് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയ്ക്ക് ഒപ്പം ഡ്യൂവല്‍ പോര്‍ട്ട് എക്സ്ഹോസ്റ്റും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈനിങ് കൂടുതല് ആകര്ഷകമാക്കുന്നു.

14.5 bhp കരുത്തും 14 Nm torque ഉം ഏകുന്നതാകും എഞ്ചിന്‍. ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ ഡിസ്‌ക് ബ്രേക്കുകളും ബൈക്കില്‍ സുസൂക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജിക്സര്‍ SF ന് സമാനമായ ഓപ്ഷനല്‍ സിംഗിള്‍ ചാനല്‍ എബിഎസും ഇന്‍ട്രൂഡര്‍ 150 യിലുണ്ട്. ഏകദേശം ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഇന്‍ട്രൂഡര്‍ 150 വിപണിലെത്തുമെന്നാണ് സൂചന. ബജാജ് അവഞ്ചര്‍ 150 യാണ് ശ്രേണിയില്‍ സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന എതിരാളി.