ഒരു ലിറ്റര്‍ പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അത്ഭുതവുമായി മാരുതി 

January 31, 2017, 10:24 pm
ഒരു ലിറ്റര്‍ പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അത്ഭുതവുമായി മാരുതി 
Automobile
Automobile
ഒരു ലിറ്റര്‍ പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അത്ഭുതവുമായി മാരുതി 

ഒരു ലിറ്റര്‍ പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അത്ഭുതവുമായി മാരുതി 

ഒരു ലിറ്റര്‍ പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അത്ഭുതവുമായി എത്തുകയാണ് മാരുതി സുസുക്കി. കമ്പനിയുടെ എക്കാലത്തേയും ജനപ്രിയ മോഡലായ സിഫ്റ്റിന്റെ ഹൈബ്രിഡ് വേര്‍ഷനിലാണ് ഈ അത്ഭുതമുള്ളതെന്നാണ് കമ്പനി പറയുന്നത്.

ഈ ഹൈബ്രിഡ് വേര്‍ഷനില്‍ കുറഞ്ഞ ഡിസ്‌പ്ലേസ്‌മെന്റായ 658 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. മൂന്നു മോഡുകളില്‍ പ്രവര്‍ത്തിക്കും. ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് എന്നിവയായിരിക്കും അത്.

പാരലല്‍ മോഡില്‍ ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എഞ്ചിനും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഒരു ലിറ്റര്‍ പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെങ്കില്‍ വൈദ്യൂതി മാത്രം ഉപയോഗിച്ചുള്ള ഓട്ടത്തിന് 25 കിലോമീറ്ററും ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ മോഡലിന് എട്ടു ലക്ഷത്തിനടുത്തായിരിക്കുമെന്നാണ് കരുതുന്നത്.