കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്; 12,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലവര്‍ധന 

October 19, 2016, 1:47 pm
കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്; 12,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലവര്‍ധന 
Automobile
Automobile
കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്; 12,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലവര്‍ധന 

കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്; 12,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലവര്‍ധന 

ഹൈദരാബാദ്: ആഭ്യന്തര വിപണിയിലൂടെ ഓട്ടോ ഭീമനായി വളര്‍ന്ന ടാറ്റാ മോട്ടോഴ്‌സ് യാത്രാ കാറുകളുടെ വിലവര്‍ധിപ്പിക്കുന്നു. 12,000 രൂപ വരെയാണ് വിവിധ മോഡലുകള്‍ക്ക് ടാറ്റാ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്നത്. സ്റ്റീലുകളുടേയും കാര്‍ നിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തുക്കളുടേയും വില ഉയര്‍ന്നതും നിര്‍മ്മാണ ചെലവ് വര്‍ധിച്ചതുമാണ് വില വര്‍ധനയ്ക്ക് പിന്നിലെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു.

ഒരു ശതമാനം വര്‍ധനയാണ് പാസഞ്ചര്‍ വെഹിക്കിളുകള്‍ക്ക് വരുത്തിയത്. 5000-12,000 ഇടയിലാണ് മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുന്നത്.
മയങ്ക് പരീക്ക്, ബിസിനസ് യൂണിറ്റ് പ്രസിഡന്റ്, ടാറ്റാ മോട്ടോഴ്‌സ്

സ്റ്റീലിന്റേയും സിങ്കിന്റേയും വില വര്‍ധിച്ചതാണ് കമ്പനിക്ക് പെട്ടെന്ന് വില ഉയര്‍ത്തേണ്ടി വന്നതിന് പിന്നിലെന്നാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വാദം. ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും ചെലവു കുറഞ്ഞ നാനോ കാറുകള്‍ മുതല്‍ പുതിയതായി പുറത്തിറക്കിയ തിയാഗോ ഹാച്ച്ബാക്ക് കാറുകള്‍ക്കും വില വര്‍ധിക്കും.

2.15 മുതല്‍ 16.3 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്കാണ് 5000 മുതല്‍ 12,000 വരെ ഒറ്റയടിക്ക് വില വര്‍ധിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സിന്റെ എതിരാളികളായ ഇന്ത്യന്‍ കമ്പനി മഹേന്ദ്ര ആന്റ് മഹേന്ദ്രയും ഈ മാസം ചെറിയ വാണിജ്യ വാഹനങ്ങളുടെ വിലകൂട്ടിയിരുന്നു.

ഓഗസ്തില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയും മാരുതി സുസുക്കി ഇന്ത്യയും കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 20,000 രൂപ വരെയാണ് ഇരു കമ്പനികളും വില ഉയര്‍ത്തിയത്.