ടാറ്റയും വോക്‌സ് വാഗനും സ്‌കോഡയും ഒരുമിക്കുന്നു; ആദ്യ കാര്‍ 2019ല്‍; അന്താരാഷ്ട്ര വിപണിയെയും ലക്ഷ്യമിടും 

March 11, 2017, 1:02 pm
ടാറ്റയും  വോക്‌സ് വാഗനും സ്‌കോഡയും ഒരുമിക്കുന്നു; ആദ്യ കാര്‍ 2019ല്‍; അന്താരാഷ്ട്ര വിപണിയെയും ലക്ഷ്യമിടും 
Automobile
Automobile
ടാറ്റയും  വോക്‌സ് വാഗനും സ്‌കോഡയും ഒരുമിക്കുന്നു; ആദ്യ കാര്‍ 2019ല്‍; അന്താരാഷ്ട്ര വിപണിയെയും ലക്ഷ്യമിടും 

ടാറ്റയും വോക്‌സ് വാഗനും സ്‌കോഡയും ഒരുമിക്കുന്നു; ആദ്യ കാര്‍ 2019ല്‍; അന്താരാഷ്ട്ര വിപണിയെയും ലക്ഷ്യമിടും 

ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ വിദേശ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ് വാഗനോടും സ്‌കോഡയോടും സഹകരിക്കുന്നു. ദീര്‍ഘ നാളത്തെ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്രവിപണിയെയും ലക്ഷ്യമിടാന്‍ ആലോചനയുണ്ട്. കമ്പനികള്‍ ഒത്തുചേര്‍ന്ന് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും സാങ്കേതികവിദ്യ പങ്കുവെക്കുകയും ചെയ്യും. കുറച്ച് മാസങ്ങള്‍ക്കുട്ടില്‍ തന്നെ സഹകരണവുമായി ബന്ധപ്പെട്ട് വ്യവസ്ഥകളും നിബന്ധനകളും രൂപീകരിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു.

കൂട്ടായപ്രവര്‍ത്തനത്തിന്റെ ഭാഗമായി 2019ഓടെ ഇന്ത്യന്‍ വിപണിയിലും ഉല്‍പന്നങ്ങള്‍ ഇറക്കും. 
ടാറ്റാ മോട്ടോഴ്‌സ് 

സഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ടാറ്റാ മോട്ടോഴ്‌സ് എംഡി ഗുണ്ടര്‍ ബുട്‌ഷെക്, വോക്‌സ് വാഗന്‍ സിഇഒ മത്തിയാസ് മുള്ളര്‍, സ്‌കോഡ ഓട്ടോ സിഇഒ ബെര്‍ണാഡ് മെയര്‍ എന്നിവര്‍ ഒപ്പുവെച്ചു. ബുധനാഴ്ച ജനീവ ഓട്ടോഷോയ്ക്കിടെയായിരുന്നു മുന്‍നിര കാര്‍ കമ്പനികളുടെ തലവന്‍മാര്‍ ഒത്തുചേര്‍ന്നത്. സഹകരണത്തിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വളര്‍ച്ച നേടാനാണ് ലക്ഷ്യമിടുന്നതെന്ന് വോക്‌സ്‌വാഗന്‍ സിഇഒ മത്തിയാസ് മുള്ളര്‍ പറഞ്ഞു.

യോജിച്ച ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നത് വഴി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സുസ്ഥിരമായ ലാഭകരമായ ഒരു വളര്‍ച്ചയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് പ്രാദേശികവളര്‍ച്ചയ്ക്ക് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. 
മത്തിയാസ് മുള്ളര്‍  

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. ലോകത്തെ മുന്‍നിര കമ്പനികള്‍ ഇന്ത്യന്‍ വിപണിയെ നോട്ടമിട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ടാറ്റ മോട്ടോഴ്‌സും വോക്‌സ് വാഗനും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് 2013ല്‍ ആണ്. വ്യക്തതയില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പോളോ, വെന്റോ എന്നീ മോഡലുകള്‍ക്ക് ശേഷം ജനപ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ വോക്‌സ്‌വാഗന്‍. 'റാപിഡ്' രംഗത്തിറക്കി പിടിച്ചു നില്‍ക്കുന്ന ചെക്ക് കമ്പനിയായ സ്‌കോഡയും സഖ്യത്തിലൂടെ ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്.