ടെസ്‌ല മോഡൽ 3 യെ വരവേല്‍ക്കാന്‍ ഗംഭീര തയ്യാറെടുപ്പുമായി കമ്പനി; കൂടുതല്‍ സര്‍വീസ് സെന്‍ററുകള്‍ ഉടന്‍

July 12, 2017, 5:26 pm

ടെസ്‌ല മോഡൽ 3 യെ വരവേല്‍ക്കാന്‍ ഗംഭീര തയ്യാറെടുപ്പുമായി കമ്പനി; കൂടുതല്‍ സര്‍വീസ് സെന്‍ററുകള്‍ ഉടന്‍
Automobile

പുതുതായി എത്തുന്ന ഇലോണ്‍ മസ്കിന്‍റെ ടെസ്‌ല മോഡൽ 3യുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഓട്ടോ സര്‍വീസ് സെന്‍ററുകളും 350 മൊബൈല്‍ സര്‍വീസ് വാനുകളും കൂടി അധികം കൊണ്ടുവരുമെന്ന് കമ്പനി. ആഗോളതലത്തില്‍ കമ്പനിയുടെ ക്ഷമത മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ ഇതോടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി പറഞ്ഞു. ഇലക്ട്രിക് കാര്‍ വിപണിയില്‍ അഞ്ഞൂറ് ശതമാനത്തോളം കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്ന കാര്‍ ആണിത്.

ടെസ്‌ല ഈ വര്‍ഷം കൂടുതലായി 1,400 ടെക്നീഷ്യന്‍മാരെക്കൂടി നിയമിക്കും. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സര്‍വീസ് സെന്ററുകള്‍ തുറക്കാനും ആലോചനയുണ്ട്. ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ നിന്നും സാധാരണ ഉപഭോക്താക്കളെ ലക്‌ഷ്യം വച്ചുകൂടി മുന്നോട്ടു പോകുന്ന ഈ വേളയില്‍ത്തന്നെ ഇത്തരം സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.

35000 ഡോളര്‍(22.5 ലക്ഷം രൂപ) ആണ് ടെസ്‌ല മോഡൽ 3 യുടെ വില. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മോഡല്‍ 3-ക്ക് സാധിക്കും. ജൂലൈ 28 ആവുന്നതോടെയാണ് ആദ്യ കാര്‍ വിതരണം പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മാസമാവുന്നതോടെ 20,000 കാറുകള്‍ വിതരണം ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലും ഒട്ടേറെപ്പേരാണ് ഈ കാര്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.