റോള്‍സ് റോയ്‌സിനും ബെന്റ്‌ലിക്കും പകരം വെക്കാനാളുണ്ടോ? ഉണ്ടെന്ന് ‘സെഞ്ച്വറി’

November 1, 2017, 3:57 pm
റോള്‍സ് റോയ്‌സിനും ബെന്റ്‌ലിക്കും പകരം വെക്കാനാളുണ്ടോ? ഉണ്ടെന്ന് ‘സെഞ്ച്വറി’
Automobile
Automobile
റോള്‍സ് റോയ്‌സിനും ബെന്റ്‌ലിക്കും പകരം വെക്കാനാളുണ്ടോ? ഉണ്ടെന്ന് ‘സെഞ്ച്വറി’

റോള്‍സ് റോയ്‌സിനും ബെന്റ്‌ലിക്കും പകരം വെക്കാനാളുണ്ടോ? ഉണ്ടെന്ന് ‘സെഞ്ച്വറി’

ആഢംബരത്തിലെ മുടിചൂടാ മന്നന്‍. പാരമ്പര്യത്തില്‍ പുപ്പുലി. വില ചോദിക്കാത്തെ വാങ്ങുന്ന ഉപഭോക്തൃ നിര. ഈ വിശേഷണങ്ങളൊക്കെയുള്ള ലോകത്തിലെ വാഹന കമ്പനികള്‍ ഏതെക്കെയാണ്. റോള്‍സ് റോയ്‌സ് ആദ്യം വരും. പിന്നെ, ബെന്റ്‌ലിയും. ലോക ആഢംബര കാര്‍ വിപണിയിലെ രണ്ട് അവസാന വാക്കുകളാണിവ. ജര്‍മന്‍ കമ്പനികളായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സും ഫോക്‌സ് വാഗണിന്റെ ഉടമസ്ഥതയിലുള്ള ബെന്റ്‌ലിയും.

കോടിപതികളുടെ സഹയാത്രികരെന്നാണ് ഇവ അറിയപ്പെടുന്നത്. ഈ രണ്ടു വാഹനങ്ങളെ കവച്ചുവെക്കാന്‍ ലോകത്ത് ഇന്നാരുണ്ടെന്ന ചോദ്യത്തിന് ടൊയോട്ടയുടെ ഒരു ഉത്തരം ജപ്പാനിലുണ്ട്. സെഞ്ച്വറി എന്നാണ് പേര്. സംഗതി കുറെ കാലമായി വിപണിയിലുള്ള വീരനാണ് ഈ സെഞ്ച്വറി. ജപ്പാന്‍ ഒണ്‍ലിയായതിനാലാണ് പുറത്തൊന്നും പറഞ്ഞു കേള്‍ക്കാത്തതും കാണാത്തതും. എന്നാല്‍, പുതിയ ട്രെന്‍ഡനുസരിച്ച് സെഞ്ച്വറിക്ക് ഡിമാന്‍ഡ് കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊയോട്ട സെഞ്ച്വറി ലിമോസിന്‍ എന്നാണ് മുഴുവന്‍ പേര്. കമ്പനിയുടെ സ്വദേശത്തുള്ള ഫ്‌ളാഗ്ഷിപ്പ് കാറാണ് സെഞ്ച്വറി എന്നും കൂടി പറയണം. അമേിരക്കയിലെ അതിസമ്പന്നര്‍ സെഞ്ച്വറി ഇറക്കുമതി ചെയ്ത് ഉപയോഗിക്കാന്‍ ക്യൂ നില്‍ക്കുകയാണെന്നും കേള്‍വിയുണ്ട്. സംഗതി ജോറാക്കാനുള്ള പുറപ്പാട് ടൊയോട്ട ഇതിനോടകം തന്നെ ചെയ്തുതുടങ്ങിയിട്ടുണ്ട്. 2018 മോഡല്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. 20 വര്‍ഷത്തിനു ശേഷമുള്ള ആദ്യ അപ്‌ഡേഷന്‍.

കോടികള്‍ മുടക്കി കോടിശ്വരന്മാര്‍ ലിമോസിന്‍ വാങ്ങുന്നത് ഡ്രൈവ് ചെയ്യാനല്ല. പിന്നിലിരുന്നു പോകാനാണ്. അതുകൊണ്ട് തന്നെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് പരമാവധി സൗകര്യം ഒരുക്കിയാണ് പുതിയ സെഞ്ച്വറി ഒരുക്കിയിരിക്കുന്നത്. അഞ്ചര മീറ്ററിലധികം നീളത്തോടെയാണ് പുതിയ പതിപ്പെത്തുന്നത്. പവര്‍ അഡ്ജസ്റ്റബിള്‍ ലെഗ്-റെസ്റ്റ്, സീറ്റ് മസാജ് ഫംങ്ഷന്‍, റൈറ്റിംഗ് ടേബിള്‍, റീഡിംഗ് ലൈറ്റ്, വലിയ ഡിസ്പ്ലേയോട് കൂടിയ റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ്, 20 സ്പീക്കര്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും സെഞ്ച്വറിയിലുണ്ട്. ഹൈബ്രിഡ് സംവിധാനത്തോടെയുള്ള 5.0 ലിറ്റര്‍ വി8 എഞ്ചിനാണ് ടൊയോട്ട സെഞ്ച്വറിയുടെ കരുത്ത്.