ഇരുചക്രവാഹനങ്ങള്‍ ചിന്തിക്കാനാവാത്ത വിലക്കുറവില്‍ വിറ്റഴിക്കുന്നു; രജിസ്‌ട്രേഷന്‍ ഇന്ന് ഉച്ച വരെ മാത്രം    

March 31, 2017, 9:22 am
ഇരുചക്രവാഹനങ്ങള്‍ ചിന്തിക്കാനാവാത്ത വിലക്കുറവില്‍ വിറ്റഴിക്കുന്നു; രജിസ്‌ട്രേഷന്‍ ഇന്ന് ഉച്ച വരെ മാത്രം    
Automobile

ബൈക്കുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് വാഹന ഷോറൂമുകളില്‍ വില്‍പന. ഇന്ന് കൂടി മാത്രമേ ഇത്രത്തോളം വിലക്കുറവില്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങാനാവുകയുള്ളു. മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ് 4 നടപ്പിലാക്കുന്നതിന് മുമ്പ് കയ്യിലുള്ള വാഹനങ്ങള്‍ വിറ്റൊഴിവാക്കാനുള്ള കമ്പനികളുടെ ശ്രമമാണ് ഈ വിലക്കുറവിലേക്കെത്തിച്ചത്.

നിലവില്‍ ഭാരത് സ്‌റ്റേജ് 3 പട്ടികയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുകയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാമനത്തെ തുടര്‍ന്നാണ് അവസാന നാളുകളില്‍ ആദായ വില്‍പന നടത്തി വാഹനങ്ങള്‍ ഒഴിവാക്കാന്‍ കമ്പനികള്‍ ആലോചിച്ചത്.

15000 രൂപ മുതല്‍ 20000 രൂപ വരെ ഇരു ചക്ര വാഹനങ്ങള്‍ക്കും 50,000 രൂപ വരെ നാലു ചക്ര വാഹനങ്ങള്‍ക്കും വില കുറച്ചാണ് വില്‍പന നടക്കുന്നത്. രാജ്യത്താകെ ഇരുചക്ര വാഹന ഷോറൂമുകളില്‍ 7.5 ലക്ഷം വാഹനങ്ങളാണ് വിറ്റെഴിവാക്കാനായി ഇരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ച വരെ മാത്രമേ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. എന്നതിനാല്‍ വ്യാഴാഴ്ച ഷോറുമുകളില്‍ വന്‍ വില്‍പ്പനയായിരുന്നു. വില്‍പന കുറഞ്ഞ മോഡലുകള്‍ വന്‍ വിലക്കുറവിലാണ് വിറ്റിരുന്നത്.