ബുള്ളറ്റ് ആരാധകര്‍ ‘ആനപ്പുറത്ത്’ തന്നെ; എന്‍ഫീല്‍ഡിന്റെ 750 സിസി ബൈക്കുമായി കട്ടക്കു നില്‍ക്കുന്ന ബജാജ് ഡൊമിനാര്‍ 

October 23, 2017, 2:00 pm
ബുള്ളറ്റ് ആരാധകര്‍ ‘ആനപ്പുറത്ത്’ തന്നെ; എന്‍ഫീല്‍ഡിന്റെ 750 സിസി ബൈക്കുമായി കട്ടക്കു നില്‍ക്കുന്ന  ബജാജ് ഡൊമിനാര്‍ 
Automobile

വിപണന തന്ത്രത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ബജാജ് ഡൊമിനാര്‍ കൊടുത്ത പണിയുടെ ക്ഷീണം ഇതുവരെ കമ്പനിക്കും അതിലുപരി ബുള്ളറ്റിന്റെ ഡൈ ഹാര്‍ഡ് ഫാന്‍സിനും മാറിയിട്ടില്ല. അതുമാറും മുമ്പാണ് മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നത്. റോയല്‍ എന്‍ഫീള്‍ഡിന്റെ പുറത്തിറങ്ങാനിരിക്കുന്ന 750 സിസി ബൈക്കുമായി കട്ടക്ക് നില്‍ക്കുന്ന ഡോമിനാറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കേവലം 373 സിസി കപ്പാസിറ്റിയുള്ള ഡൊമിനാര്‍ 750 സിസി എന്‍ജിനുള്ള റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയോട് മത്സരിക്കുന്ന വീഡിയോയാണ് ബുള്ളറ്റ് ആരാധകരെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഈ മത്സരം വിഡ്ഢിത്തമാണെങ്കിലും അതിന് ശ്രമിക്കുകയാണെന്നും ആരും അനുകരിക്കാന്‍ ശ്രമിക്കരുതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ചെന്നൈ ഹൈവയിലാണ് ഇരുവരുടെയും കൊമ്പുകോര്‍ക്കല്‍.

ചരിത്രത്തില്‍ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങുന്ന ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് 750 സിസി ബൈക്കിന്റേത്. യുകെയില്‍ പുതിതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്ക് നിര്‍മിച്ചത്. ഏകദേശം 45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമുള്ള എന്‍ജിനില്‍ കാര്‍ബറേറ്ററായിരിക്കും ഉപയോഗിക്കുക. ഹാര്‍ലി, ട്രയംഫ് തുടങ്ങിയ നിര്‍മാതാക്കളുടെ ബൈക്കുകളുമായി രാജ്യാന്തര തലത്തില്‍ ഏറ്റുമുട്ടാന്‍ ശേഷിയുള്ള ബൈക്കാകും ഇത്. മൂന്നു മുതല്‍ നാലു ലക്ഷം വരെയായിരിക്കും റോയല്‍ എന്‍ഫീള്‍ഡ് ജിടി 750 ന്റെ വില.

മത്സരത്തില്‍ കോണ്ടിനെന്റല്‍ ജിടിയോട് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഉഗ്രന്‍ പ്രകടനമാണ് ഡൊമിനാര്‍ തന്നേക്കാളും വമ്പന്‍ ശേഷിയുള്ള എന്‍ഫീല്‍ഡുമായി നടത്തുന്നത്. പേര് മാത്രം വെച്ച് വിപണിയില്‍ വമ്പന്‍ മുന്നേറ്റം നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡിനെ ഡൊമിനാറിന്റെ അടുത്തിടെ പുറത്തിറക്കിയ പരസ്യത്തില്‍ ആനയെ മെരുക്കുന്നതിനോട് ഉപമിച്ച് കണക്കറ്റു പരിഹസിച്ചിരുന്നു.