വേഗക്കുതിപ്പ് ഇനി ഫോര്‍വീലറിലും; യമഹയുടെ സ്‌പോര്‍ട്‌സ് കാര്‍ വരുന്നു  

October 20, 2017, 1:05 pm
വേഗക്കുതിപ്പ് ഇനി ഫോര്‍വീലറിലും; യമഹയുടെ  സ്‌പോര്‍ട്‌സ് കാര്‍ വരുന്നു  
Automobile
Automobile
വേഗക്കുതിപ്പ് ഇനി ഫോര്‍വീലറിലും; യമഹയുടെ  സ്‌പോര്‍ട്‌സ് കാര്‍ വരുന്നു  

വേഗക്കുതിപ്പ് ഇനി ഫോര്‍വീലറിലും; യമഹയുടെ സ്‌പോര്‍ട്‌സ് കാര്‍ വരുന്നു  

ലോകത്തിലെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ സ്‌പോര്‍ട്‌സ് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഈ മാസം നടക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ വച്ച് കമ്പനി മോഡല്‍ അവതരിപ്പിക്കും. ഇതിനു മുമ്പ് 2015 മോട്ടോര്‍ ഷോയിലും യമഹ ഒരു ഫോര്‍വീലര്‍ പതിപ്പ് അവതരിപ്പിച്ചിരുന്നു.

പ്രശസ്ത ഫോര്‍മുല വണ്‍ കാര്‍ ഡിസൈനറായ ഗോര്‍ഡന്‍ മുറെയാണ് കാറിന്റെ രൂപകല്പ്പ നടത്തിയിരിക്കുന്നത്. അടിമുടി സ്റ്റൈലിഷായി ന്യൂജന്‍ ലുക്കിലെത്തുന്ന കാറിന്റെ ചിത്രങ്ങള്‍ യമഹ പുറത്തു വിട്ടു. 750 കിലോഗ്രാം ആണ് കാറിന്റെ ഭാരം. എന്നിരുന്നാലും ദൃഢതയേറിയ പ്ലാറ്റ്‌ഫോമിലാണ് കാര്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറിന്റെ അകവും പുറമോടിപോലെതന്നെ ആകര്‍ഷണീയമാണ്.

ഈ പുത്തന്‍ കരുത്തനു പുറമേ ഇലക്ട്രിക് സൈക്കിള്‍, സ്‌കൂട്ടര്‍, ബൈക്കുകള്‍ എന്നീ വിഭാഗങ്ങളില്‍ 19 പുതിയ മോഡലുകളും ഷോയ്ക്കായി യമഹ ഒരുക്കിയിട്ടുണ്ട്. ഐക്കണിക് സ്പോര്‍ട്സ് കാറിന്റെ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു.