ക്രാഷ് ടെസ്റ്റില്‍ എട്ടു നിലയില്‍ പൊട്ടി; മേയ്ഡ് ഇന്‍ ഇന്ത്യ റെനോ ഡസ്റ്ററിന് പൂജ്യം മാര്‍ക്ക് 

May 10, 2017, 5:24 pm
ക്രാഷ് ടെസ്റ്റില്‍ എട്ടു നിലയില്‍ പൊട്ടി; മേയ്ഡ് ഇന്‍ ഇന്ത്യ റെനോ ഡസ്റ്ററിന് പൂജ്യം മാര്‍ക്ക് 
Automobile
Automobile
ക്രാഷ് ടെസ്റ്റില്‍ എട്ടു നിലയില്‍ പൊട്ടി; മേയ്ഡ് ഇന്‍ ഇന്ത്യ റെനോ ഡസ്റ്ററിന് പൂജ്യം മാര്‍ക്ക് 

ക്രാഷ് ടെസ്റ്റില്‍ എട്ടു നിലയില്‍ പൊട്ടി; മേയ്ഡ് ഇന്‍ ഇന്ത്യ റെനോ ഡസ്റ്ററിന് പൂജ്യം മാര്‍ക്ക് 

മുംബൈ: കാറുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ റിനോള്‍ട്ടിന്റെ ഡസ്റ്റര്‍ പരാജയപ്പെട്ടു. ഗ്ലോബല്‍ ന്യൂകാര്‍ അസസ്‌മെന്റ് പ്രോഗ്രാമായ എന്‍സിഎപിയാണ് ടെസ്റ്റ് സംഘടിപ്പിച്ചത്. ക്രാഷ് ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സീറോ റേറ്റിങ്ങാണ് റിനോള്‍ട്ടിന് ലഭിച്ചത്.

2014 മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തുന്ന എന്‍സിഎപിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ക്രാഷ് ടെസ്റ്റാണിത്.

എയര്‍ബാഗ് ഇല്ലാത്ത ബേസ് വേരിയന്റ് ഡസ്റ്ററാണ് ക്രാഷ് ടെസ്റ്റില്‍ പൂര്‍ണമായി തകര്‍ന്നത്. മുന്‍ നിരയിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ സിറോ റേറ്റിങ്ങാണ് കാറിന് ലഭിച്ചത്. എന്നാല്‍ പിന്‍ സീറ്റിലെ കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിംഗ് ഡസ്റ്ററിന് ലഭിച്ചു. സേഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തുന്നത്.

ഓപ്ഷണല്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തിയ ഡസ്റ്റര്‍ വേരിയന്റ് ക്രാഷ് ടെസ്റ്റില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഡ്രൈവര്‍ സൈഡിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാര്‍ നേടിയ ഡസ്റ്റര്‍ വേരിയന്റ് കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറും സ്വന്തമാക്കി.

ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന ഡസ്റ്ററിനെക്കാള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ വില്‍ക്കുന്ന ഡസ്റ്ററിനുണ്ടെന്നും ഏജന്‍സി കണ്ടെത്തി. ഇന്ത്യന്‍ മോഡലിനെക്കാള്‍ വലിപ്പമുളള എയര്‍ബാഗാണ് ലാറ്റിന്‍ അമേരിക്കയിലെ കാറുകളില്‍ ഉപയോഗിക്കുന്നത്. അപകടമുണ്ടാകുമ്പോള്‍ വലുപ്പമുളള എയര്‍ബാഗ് ഡ്രൈവറുടെ തല പൂര്‍ണമായും സംരക്ഷിക്കും. എന്നാല്‍ ഇന്ത്യന്‍ സ്‌പൈക്ക് ഡസ്റ്ററിലെ വലുപ്പം കുറഞ്ഞ എയര്‍ബാഗുകള്‍ ഡ്രൈവറുടെ തലയെ പൂര്‍ണമായി സംരക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും അതിനാല്‍ തന്നെ പരിക്കേല്‍ക്കാനുള്ള സാധ്യത അധികമാണെന്നും എന്‍സിഎപി വ്യക്തമാക്കി.