ബാങ്കിങ് സേവനവുമായി മെയ് 23ന് പേടിഎം; മൊബൈല്‍ വാലറ്റിലെ തുക പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് മാറും 

May 17, 2017, 11:56 am
ബാങ്കിങ് സേവനവുമായി മെയ് 23ന് പേടിഎം; മൊബൈല്‍ വാലറ്റിലെ തുക പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് മാറും 
BUSINESS FEATURE
BUSINESS FEATURE
ബാങ്കിങ് സേവനവുമായി മെയ് 23ന് പേടിഎം; മൊബൈല്‍ വാലറ്റിലെ തുക പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് മാറും 

ബാങ്കിങ് സേവനവുമായി മെയ് 23ന് പേടിഎം; മൊബൈല്‍ വാലറ്റിലെ തുക പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് മാറും 

മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം മെയ് 23 മുതല്‍ ബാങ്കിങ് രംഗത്തേക്ക്. പേയിമെന്റ്സ് ബാങ്കിങ് രംഗത്തേക്ക് കടക്കാനുള്ള പേടിഎമ്മിന്റെ അപേക്ഷയ്ക്ക് റിസേര്‍വ് ബാങ്ക് അനുമതി നല്‍കി. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രാഥമിക പണമിടപാട് സേവനം നല്‍കുന്ന ബാങ്ക് തുടങ്ങാനാണ് റിസേര്‍വ് ബാങ്ക് ലൈസന്‍സ് സല്‍കിയിരിക്കുന്നത്.

21.8 കോടി ഉപഭോക്താക്കളുള്ള പേടിഎം ഇടപാടുകളെല്ലാം ബാങ്കിങ് സര്‍വ്വീസിലേക്ക് മാറും. ഇനി പേടിഎമ്മിന്റെ ബാങ്കിങ് സര്‍വ്വീസ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഉപഭോക്താവ് പേടിഎമ്മിനെ നേരത്തെ അറിയിക്കണം. പേടിഎമ്മിന്റെ മൊബൈല്‍ വാലറ്റില്‍ ഇപ്പോള്‍ ഉള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ച് നിക്ഷേപിക്കും. ആറ് മാസമായി പേടിഎം ഉപയോഗിക്കാത്തവരാണെങ്കില്‍ ഉപഭോക്താക്കളുടെ അനുമതി ലഭിച്ച ശേഷം മാത്രമേ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കൂ. വ്യക്തികളില്‍ നിന്നും ചെറുകിട സ്ഥാപനങ്ങളില്‍ നിന്നുമായി ഒരു ലക്ഷം രൂപ വരെ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.

ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കിങ് മേഖലയാണ് പേയ്‌മെന്റ്സ് ബാങ്ക്. ഇവയ്ക്ക് ലോണ്‍ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാനോ സാധിക്കുകയില്ല. എംടിഎം അടക്കമുള്ള സൗകര്യങ്ങള്‍ അനുവദിക്കാനുള്ള അനുമതിയുണ്ട്. എയര്‍ടെലാണ് ഇത്തരത്തില്‍ പേയ്‌മെന്റ്‌സ് ബാങ്ക് ആദ്യമായി ഇന്ത്യയില്‍ തുടങ്ങുന്നത്. ഇതിന് ശേഷം പേടിഎമ്മിനാണ് പേയ്മെന്റ്സ് ബാങ്ക് സര്‍വ്വീസ് ആരംഭിക്കാനുള്ള അനുമതി റിസേര്‍വ്വ് ബാങ്ക് നല്‍കിയത്.

ബാങ്കിങ് രംഗത്തെ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി 21 മൈക്രോ ഫിനാന്‍സ്, പേയ്മെന്റ്സ് സര്‍വ്വീസ് ബാങ്കുകള്‍ക്ക് റിസേര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതില്‍ പതിനൊന്നെണ്ണം പേയ്മെന്റ്സ് ബാങ്കുകളാണ്. വണ്‍97 കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം. പേടി എം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മ. ചൈനീസ് ഇ-വ്യാപാര ഭീമന്മാരായ അലിബാബ ഗ്രൂപ്പിന് വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ വന്‍ നിക്ഷേപമുണ്ടെങ്കിലും പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റം ഭൂരിഭാഗം ഷെയറും വിജയ് ശര്‍മ്മയുടേത് തന്നെയാണ്.

നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം ഗുണമുണ്ടായ സ്ഥാപനങ്ങളില്‍ ഒന്നാണ് പേടി എം. നോട്ട് നിരോധനത്തിന് ശേഷം പേടി എമ്മിന്റെ ഒരു ഓഹരി വിറ്റത് 396 കോടി രൂപക്കാണ്.