മലബാറിന്റെ മണ്ണില്‍ ഇനി ആരോഗ്യചിന്തകളുടെ നാളുകള്‍ 

October 25, 2017, 1:26 pm
 മലബാറിന്റെ മണ്ണില്‍ ഇനി ആരോഗ്യചിന്തകളുടെ നാളുകള്‍ 
Business News
Business News
 മലബാറിന്റെ മണ്ണില്‍ ഇനി ആരോഗ്യചിന്തകളുടെ നാളുകള്‍ 

മലബാറിന്റെ മണ്ണില്‍ ഇനി ആരോഗ്യചിന്തകളുടെ നാളുകള്‍ 

ആരോഗ്യ മേഖലയില്‍ കേരളം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ആശുപത്രികളും, വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും, കൃത്യമായ പരിചരണം നല്‍കുന്ന നഴ്‌സിങ്ങ് സ്റ്റാഫുകളും, കുറഞ്ഞ ചിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതും കേരളത്തിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. ആലോപ്പതി,ആയുര്‍വേദം, പ്രകൃതിചികിത്സ, മര്‍മ്മചികിത്സ, അങ്ങനെ വിവിധ ചികിത്സാ രീതികളും കേരളത്തെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

എന്നാല്‍ ആതുരശ്രുശ്രൂഷാ രംഗത്ത് കോഴിക്കോടിന്റെ പാരമ്പര്യം ഒന്നു വേറെതന്നെയാണ്. കടല്‍കടന്നു വന്ന പറങ്കികളുടെയും, സാമൂതിരി രാജവംശത്തിന്റെയും, കടത്തനാടിന്‍ കളരി പാരമ്പര്യത്തിന്റെയും ചരിത്രമുള്ള കോഴിക്കോടാണ് ആറാമത് കേരളാ ഹെല്‍ത്ത് ടൂറിസം സമ്മേളനം നടക്കുന്നത്. ഈ വൈവിധ്യം തന്നെയാണ് ഹെല്‍ത്ത് ടൂറിസം സമ്മിറ്റ് കോഴിക്കോട് എത്താനുള്ള പ്രധാനകാരണമെന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊച്ചി ആയിരുന്നു ഹെല്‍ത്ത് ടൂറിസം സമ്മിറ്റിന്റെ വേദി. ആരോഗ്യ മേഖലയിലും വിനോദസഞ്ചാര മേഖലയിലും വികസനമാതൃകകള്‍ സൃഷ്ടിച്ച മലബാറില്‍ ഹെല്‍ത്ത് ടൂറിസം സമ്മിറ്റില്‍ പങ്കുവയ്ക്കുന്ന ആശയങ്ങളിലൂടെ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളാ സര്‍ക്കാരും, ഒപ്പം സംഘാടകരായ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും,സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും.

റാവിസ് റിസോട്ടില്‍ വച്ച് നവംബര്‍ 17,18 ദിവസങ്ങളില്‍ നടക്കുന്ന സമ്മിറ്റില്‍ ആരോഗ്യടൂറിസം മേഖലയിലെ പുത്തന്‍ ആശയങ്ങളും, ആരോഗ്യ- വ്യവസായ- ടൂറിസം രംഗത്തുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. സമ്മേളനത്തോടൊപ്പം ആരോഗ്യ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും,വിദേശത്തുനിന്നുമുള്ള ആശുപത്രികള്‍,സ്വകാര്യ ക്ലിനിക്കുകള്‍, സ്പാ, ആരോഗ്യ സംഘടനകള്‍, ഇന്‍ഷുറന്‍സ്കമ്പനികള്‍ എന്നിവരുടെ സ്റ്റാളുകളുകളായിരിക്കും പ്രദര്‍ശനത്തില്‍ ഉണ്ടാവുക.