ജിഎസ്ടി: വിലകൂടുന്നതും കുറയുന്നതും എന്തിനൊക്കെയെന്നറിയാം 

May 19, 2017, 1:44 pm
 ജിഎസ്ടി: വിലകൂടുന്നതും കുറയുന്നതും എന്തിനൊക്കെയെന്നറിയാം 
Business News
Business News
 ജിഎസ്ടി: വിലകൂടുന്നതും കുറയുന്നതും എന്തിനൊക്കെയെന്നറിയാം 

ജിഎസ്ടി: വിലകൂടുന്നതും കുറയുന്നതും എന്തിനൊക്കെയെന്നറിയാം 

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും. 1211 ഉത്പന്നങ്ങളുടെ നികുതി നിശ്ചയിച്ചു കഴിഞ്ഞു. ഭൂരിഭാഗം ഉത്പന്നങ്ങളും 18 ശതമാനം നികുതിക്ക് കീഴിലാണ് വരിക. ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ് പല നികുതികള്‍ കൊടുക്കുന്നത് ഒഴിവാക്കി ഏകീകൃത നികുതി സമ്പ്രദായത്തില്‍ കീഴിലാക്കുന്നതിലൂടെയാണ് വിലകുറക്കാന്‍ സാധിക്കുന്നത്.

പാല് പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യ ധാന്യങ്ങള്‍, എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചസാര, ചായപ്പൊടി, കാപ്പിപൊടി, ഭക്ഷ്യ എണ്ണകള്‍, തുടങ്ങിയവക്ക് അഞ്ച് ശതമാനമാണ് നികുതി. എന്നാല്‍ ആഢംബര വസ്തുക്കള്‍ക്ക് വിലയേറും. ലക്ഷ്വറി കാറുകള്‍ക്ക് 28 ശതമാനമാണ് നികുതി. നികുതിയോടൊപ്പം 15 ശതമാനം സര്‍വ്വീസ് ചാര്‍ജും നല്‍കണം. 1200 സിസിയില്‍ കുറവുളള ചെറിയ പെട്രോള്‍ കാറുകള്‍ക്കും 28 ശതമാനം നികുതിയും ഒരു ശതമാനം സെസും നല്‍കേണ്ടി വരും. 1500 സിസിയില്‍ കുറവുളള ഡീസല്‍ കാറുകള്‍ക്ക് 28 ശതമാനം നികുതിയോടൊപ്പം മൂന്ന് ശതമാനം സെസ് നല്‍കണം.

ജിഎസ്ടിയില്‍ 81 ശതമാനം ഉത്പന്നങ്ങളും നികുതി ശതമാനമായ 18 ലാണ് വരുന്നത്. 19 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ നികുതിയായ 28 ശതമാനം നല്‍കേണ്ടി വരൂ. സ്വര്‍ണം, ബീഡി, പായ്ക്കറ്റിലുള്ള ഭക്ഷണം, എന്നിവയുള്‍പ്പെടെ ആറ് വസ്തുക്കളുടെ നികുതി നിശ്ചയിച്ചിട്ടില്ല. അന്തിമ തീരുമാനം ഇന്ന് ചേരുന്ന യോഗത്തിലുണ്ടാകും.

വിവിധ ഉത്പന്നങ്ങളുടെ നികുതി അറിയാം

  • നികുതി ഇല്ലാത്തവ

ഫ്രഷ് മീറ്റ്, ഫ്രഷ് ചിക്കന്‍, മുട്ട, പാല്‍, ബട്ടര്‍മില്‍ക്, തൈര്, പ്രകൃതിദത്ത തേന്‍, പഴങ്ങള്‍, പച്ചക്കറി, ബ്രഡ്, ഉപ്പ്, ധാന്യപൊടികള്‍, സ്റ്റാംപ്, സിന്ദൂരം, ജൂഡീഷ്യല്‍ പേപ്പറുകള്‍, പുസ്തകങ്ങള്‍, പത്രം, വള, ഹാന്‍ഡ്‌ലൂം.

  • 5 ശതമാനം

ക്രീം, പാല്‍പ്പൊടി, ബ്രാന്‍ഡഡ് പനീര്‍, ശീതീകരിച്ച പച്ചക്കറി, കാപ്പിപൊടി, ചായപ്പൊടി, പിസാ ബ്രഡ്്, റസ്‌ക്, സുഗന്ധവ്യജ്ഞനങ്ങള്‍, മണ്ണെണ്ണ, കല്‍ക്കരി, മരുന്നുകള്‍, സ്റ്റെന്റ്, ലൈഫ്‌ബോട്ട്

  • 12 ശതമാനം

ശീതീകരിച്ച മാസം, വെണ്ണ, ചീസ്, നെയ്യ്, പായ്ക്കറ്റിലുള്ള ഡ്രൈഫ്രൂട്ട്‌സ്, മൃഗകൊഴുപ്പ്, സോസേജ്, പഴച്ചാറുകള്‍, ആയുര്‍വേദ മരുന്നുകള്‍, പല്‍പ്പൊടി, ചന്ദനത്തിരി, കളറിങ് ബുക്ക്, കുട, തുന്നല്‍ മെഷിന്‍, മൊബൈല്‍ഫോണ്‍.

  • 18 ശതമാനം

ജിഎസ്ടിയില്‍ 81 ശതമാനം ഉത്പന്നങ്ങളും വരുന്നത് പതിനെട്ട് ശതമാനം നികുതിയിലാണ്.

റിഫൈന്‍ ചെയ്ത് പഞ്ചസാര, പാസ്ത, കോണ്‍ഫ്‌ളേക്‌സ്, പേസ്ട്രീസ്, കേയ്ക്ക, ജാം, സോസ്, സൂപ്പ്, ഐസ്‌ക്രീം, ഇന്‍സ്റ്റന്റ് ഫുഡ് മിക്‌സ്, ക്യാമറ, സ്പീക്കര്‍, മോണിട്ടര്‍, കുപ്പി വെള്ളം, ടിഷ്യൂ, പേപ്പര്‍ കവര്‍, നോട്ട്ബുക്ക്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഈ നികുതി സ്ലാബിന് കീഴില്‍ വരുന്നു.

  • 28 ശതമാനം

ച്യൂയിങ്ഗം. കൊക്കോ അടങ്ങിയിട്ടില്ലാത്ത ചോക്‌ളേറ്റ്, വാഫല്‍സ്, വാഫേഴ്‌സ്, പാന്‍മസാല, പെയിന്റ്, ഡിയോഡ്രെന്റ്, ഷേവിങ് ക്രീം, ആഫ്റ്റര്‍ ഷേവ്, ഷാംപൂ, ഡൈ, സണ്‍സ്‌ക്രീന്‍, വാള്‍പേപ്പര്‍, സെറാമിക് ടൈല്‍, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷര്‍, വാഷിംങ് മെഷീന്‍, എടിഎം, വെന്‍ഡിങ് മെഷീന്‍, വാക്വം ക്ലീനര്‍, ഷേവേഴ്‌സ്, ഹെയര്‍ക്ലിപ്പ്, മോട്ടോര്‍സൈക്കിള്‍, ആട്ടോമൊബൈല്‍സ്, സ്വകാര്യ ആവശ്യങ്ങള്‍ക്കുളള എയര്‍ക്രാഫ്റ്റ് എന്നിവ ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബില്‍ വരുന്നു.