അദാനി ഗുജറാത്തിൽ 1500 കോടിയുടെ വിമാനത്താവളം നിർമിക്കുന്നു

October 3, 2017, 1:42 pm


അദാനി ഗുജറാത്തിൽ 1500 കോടിയുടെ വിമാനത്താവളം നിർമിക്കുന്നു
Business News
Business News


അദാനി ഗുജറാത്തിൽ 1500 കോടിയുടെ വിമാനത്താവളം നിർമിക്കുന്നു

അദാനി ഗുജറാത്തിൽ 1500 കോടിയുടെ വിമാനത്താവളം നിർമിക്കുന്നു

തുറമുഖം, ഊർജം തുടങ്ങിയ മേഖലകളിൽ വമ്പൻ നിക്ഷേപം നടത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ മുൻനിര വ്യവസായികളിൽ ഒരാളായി മാറിയ അദാനി, വിമാനതാവള നിർമ്മാണ മേഖലയിലേക്ക് കടക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യവസായി കൂടിയായ അദാനി ഗുജറാത്തിലെ മുന്ദ്രയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിനുള്ള കരാർ നേടിയിരിക്കുകയാണ്.

ഗുജറാത്തിലെ അതിവേഗം വളരുന്ന ഒരു ബിസിനസ് മേഖലയാണ് മുന്ദ്ര. പല മേഖലകളിലും നിക്ഷേപം നടത്തിയിട്ടുള്ള അദാനി ആദ്യമായാണ് വിമാനത്താവള നിർമാണ മേഖലയിലേക്ക് കടക്കുന്നത്. നിലവിൽ മുന്ദ്രയിൽ പ്രവർത്തിക്കുന്ന എയർ സ്ട്രിപ്പ് അന്താരാഷ്ട്ര വിമാനത്താവളമായി മാറ്റാനാണ് നീക്കം. 1500 കോടി രൂപയുടേതാണ് പദ്ധതി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്സിഡറി കമ്പനിയാണ് വിമാനത്താവളം നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക.

അദാനി ഗ്രൂപ് ഇവിടെ ഒരു തുറമുഖവും നിർമിച്ചു പ്രവർത്തിപ്പിക്കുന്നുണ്ട്. ഇപ്പോൾ അഹമ്മദാബാദ് മാത്രമാണ് ഗുജറാത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. വഡോദരയിൽ മറ്റൊരു വിമാനത്താവളം ഉണ്ടെങ്കിലും ഇത് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.