ട്രംപ് ഇഫക്ടില്‍ കുരുങ്ങി ഐടിക്കാര്‍; കമ്പനികളില്‍ പിരിച്ചുവിടല്‍ തകൃതി; നിര്‍ബന്ധിത വിരമിക്കലിനും സമ്മര്‍ദ്ധം 

May 9, 2017, 1:05 pm
ട്രംപ് ഇഫക്ടില്‍ കുരുങ്ങി ഐടിക്കാര്‍; കമ്പനികളില്‍ പിരിച്ചുവിടല്‍ തകൃതി; നിര്‍ബന്ധിത വിരമിക്കലിനും സമ്മര്‍ദ്ധം 
Business News

ബെംഗളുരു: ഐടി കമ്പനികളില്‍ കൂട്ട പിരിച്ചുവിടല്‍. കോഗ്നിസെന്റിന് പുറമെ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടപിരിച്ചുവിടലില്‍ നിന്ന് രക്ഷ തേടി ജീവനക്കാര്‍ തൊഴിലാള യൂണിയനുകളെ സമീപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഐട കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. പത്തുമുതല്‍ ഇരുപത് വര്‍ഷം വരെ പ്രവര്‍ത്തി പരിചയുമുള്ള സീനിയര്‍ ലെവല്‍ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്. എന്നാല്‍ വരു വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തിലുളള ജീവനക്കാരേയും ഐടി ഭീമന്‍മാര്‍ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ യുഎസ് പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.

ആയിരത്തോളം ജീവനക്കാരെയാണ് ഇന്‍ഫോസിസ് പിരിച്ചുവിടുന്നത്. ഗ്രൂപ്പ് പ്രൊജക്ട് മാനേജേഴ്‌സ്, പ്രൊജക്ട് മാനേജേഴ്‌സ്, സീനിയര്‍ ആര്‍ക്കിടെക്ട്‌സ് തുടങ്ങിയവരെയാണ് പിരിച്ചു വിടുന്നത്.

വരുമാനത്തില്‍ വര്‍ധനയില്ലാത്ത സാഹചര്യത്തില്‍ പത്ത് ശതമാനം ജീവനക്കാരെ പുറത്താക്കുമെന്ന് വിപ്രോയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഗ്നിസെന്റ് ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് ്പ്രസിഡന്റ് എന്നിങ്ങനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. താഴെ തട്ടിലുള്ള ജീവനക്കാരടക്കം ആറായിരത്തോളം പേരെയാണ് കോഗ്നിസെന്റ് പിരിച്ചുവിടുന്നത്.