5ജി നെറ്റവര്‍ക്ക്: എയര്‍ടെല്ലും ബിഎസ്എന്‍എല്ലും നോക്കിയയുമായി കൈകോര്‍ക്കുന്നു 

April 10, 2017, 6:19 pm
5ജി നെറ്റവര്‍ക്ക്: എയര്‍ടെല്ലും ബിഎസ്എന്‍എല്ലും നോക്കിയയുമായി കൈകോര്‍ക്കുന്നു 
Business News
Business News
5ജി നെറ്റവര്‍ക്ക്: എയര്‍ടെല്ലും ബിഎസ്എന്‍എല്ലും നോക്കിയയുമായി കൈകോര്‍ക്കുന്നു 

5ജി നെറ്റവര്‍ക്ക്: എയര്‍ടെല്ലും ബിഎസ്എന്‍എല്ലും നോക്കിയയുമായി കൈകോര്‍ക്കുന്നു 

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ എയര്‍ടെല്ലും ബിഎസ്എന്‍എലും 5ജി നെറ്റവര്‍ക്ക് സംവിധാനങ്ങളിലേക്ക് ചേക്കേറുന്നതിന് നോക്കിയയുമായി കൈകോര്‍ക്കുന്നു. 2019-2020 കാലയളവോടെ 5ജി വിപണിയിലെത്തുമെന്നാണ് സൂചന. സാങ്കേതികപരമായ പരീക്ഷണങ്ങള്‍ക്കു 2018 ഓടെ തുടക്കം കുറിക്കുമെന്നാണ് നോക്കിയയുടെ ഇന്ത്യന്‍ മാര്‍ക്കറ്റ് ഹെഡായ സഞ്ജയ് മാലിക്ക് വെളിപ്പെടുത്തിയത്.

എയര്‍ടെല്ലിന്റെ ഒന്‍പത് നെറ്റ്‌വര്‍ക്ക്‌ മേഖലകളിലേക്ക് 4ജി സേവനത്തിനുള്ള ഉപകരണങ്ങള്‍ നോക്കിയയാണ് വിതരണം ചെയ്യുന്നത്. അടുത്തിടെ ബിഎസ്എന്‍എലിന്റെ ഫേസ് 8 വികസനങ്ങളും നോക്കിയ ഏറ്റെടുത്തിരുന്നു. 3000 മെഗാഹെഡ്സിലുള്ള ബാന്‍ഡുകള്‍ ലേലത്തിനു വെയ്ക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ തീരുമാനവും ഈ പദ്ധതിയെ വളരെയധികം സഹായിക്കും. 2 ജി സേവനം വികസിപ്പിച്ചെടുക്കുവാന്‍ ഏകദേശം 10 വര്‍ഷത്തോളമെടുത്തു പക്ഷേ അതിനുശേഷം 3ജി, 4ജി സേവനങ്ങള്‍ നിലവില്‍ വരാന്‍ അധികം സമയം വേണ്ടിവന്നില്ല. ഇന്ന് ഇന്ത്യ സാങ്കേതികമായി വളരെയധികം ഉയര്‍ന്ന നിലയിലെത്തി കഴിഞ്ഞെന്നും അതുകൊണ്ടു തന്നെ 5ജി ഉയര്‍ത്തുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുവാന്‍ രാജ്യത്തിനു കഴിയുമെന്നും നോക്കിയ അധികൃതര്‍ അറിയിച്ചു.

ബാഗ്ലൂരുവില്‍ റീസെര്‍ച്ച് സെന്ററില്‍ 5ജി സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നോക്കിയ ആരംഭിച്ചുകഴിഞ്ഞു. ഈ ഒരു സംവിധാനത്തിലൂടെ ഗ്രാമീണമേഖലകളെ ഡിജിറ്റല്‍ മേഖലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകളെയും പരീക്ഷിക്കും.