വേഗപോരില്‍ അടിതെറ്റി എയര്‍ടെല്‍; ‘പരസ്യം നീക്കണം’; ജിയോയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പരസ്യ ‘മൂപ്പന്‍’

March 31, 2017, 4:30 pm

വേഗപോരില്‍ അടിതെറ്റി എയര്‍ടെല്‍; ‘പരസ്യം നീക്കണം’; ജിയോയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പരസ്യ ‘മൂപ്പന്‍’
Business News

ന്യൂഡല്‍ഹി: അതിവേഗ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആണെന്ന അവകാശ വാദവുമായുള്ള പരസ്യ പ്രചരണം എയര്‍ടെല്‍ അവസാനിപ്പിക്കണമെന്ന് അഡൈ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍(എഎസ്‌സിഐ). എയര്‍ടെല്ലിന്റെ അവകാശവാദം എഎസ്‌സിഐ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഫാസ്റ്റ് ട്രാക്ക് കംപ്ലെയിന്റ് കമ്മിറ്റി(എഫ്ടിസിസി) കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിങ്ങ് സ്ഥാപനമായ ഒക്‌ലയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു എയര്‍ടെല്ലിന്റെ അവകാശവാദം. 'ഔദ്യോഗികമായി ഇന്ത്യയിലെ വേഗമേറിയ നെറ്റ് വര്‍ക്ക്' എന്ന പരസ്യ വാചകവുമായി എയര്‍ടെല്‍ പരസ്യം നല്‍കുന്നതിനെതിരെ റിലയന്‍സ് ജിയോ എഎസ്‌സിഐക്ക് പരാതിനല്‍കിയിരുന്നു. ഒക്ലയുമായി ചേര്‍ന്ന് തെറ്റിധാരണാജനകമായ പരസ്യമാണ് എയര്‍ടെല്‍ നല്‍കുന്നതെന്നായിരുന്നു ജിയോയുടെ പരാതി. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരസ്യം നീക്കാന്‍ എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ല സ്പീഡ് ടെസ്റ്റ് നടത്തിയത് 2016ലെ അവസാന പാദത്തിലാണ് എന്ന കാര്യം പരസ്യത്തില്‍ എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ലെന്ന് എഎസ്‌സിഐ പറയുന്നു. ട്രായ് പോലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമല്ല ഒക്‌ല. ഈ സാഹചര്യത്തില്‍ എയര്‍ടെല്‍ പരസ്യത്തിലെ ഔദ്യോഗിക എന്ന പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യൂസര്‍മാരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് എയര്‍ടെല്‍ പരസ്യമെന്നും എഫ്ടിസിസി പറയുന്നു.

ബ്രോഡ്ബാന്‍ഡ് ടെസ്റ്റിങ്ങില്‍ ഒക്ല ആഗോള ലീഡര്‍ ആണെന്നായിരുന്നു ജിയോയുടെ പരാതിയില്‍ എയര്‍ടെല്ലിന്റെ പ്രതികരണം. ഇക്കാര്യം പരസ്യങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒക്ല സ്പീഡ് ടെസ്റ്റ് ആപ്പുള്ള രാജ്യത്തെ മൊബൈല്‍ യൂസര്‍മാരുടെ മോഡേണ്‍ ഡിവൈസുകളില്‍ നടത്തുന്ന ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റുകള്‍ വിലയിരുത്തിയാണ് ഒക്ലയുടെ കണ്ടെത്തലുകളെന്നും എയര്‍ടെല്‍ നേരത്തെ പറയുകയുണ്ടായി.