അംബാനിയെ നേരിടാന്‍ എയര്‍ടെല്ലും വൊഡാഫോണും പുറത്തെടുത്ത ‘ഡേറ്റാഗിരി’കള്‍; എല്ലാം ഒരൊറ്റ നോട്ടത്തില്‍

April 18, 2017, 11:42 am


അംബാനിയെ നേരിടാന്‍ എയര്‍ടെല്ലും വൊഡാഫോണും പുറത്തെടുത്ത ‘ഡേറ്റാഗിരി’കള്‍; എല്ലാം ഒരൊറ്റ നോട്ടത്തില്‍
Business News
Business News


അംബാനിയെ നേരിടാന്‍ എയര്‍ടെല്ലും വൊഡാഫോണും പുറത്തെടുത്ത ‘ഡേറ്റാഗിരി’കള്‍; എല്ലാം ഒരൊറ്റ നോട്ടത്തില്‍

അംബാനിയെ നേരിടാന്‍ എയര്‍ടെല്ലും വൊഡാഫോണും പുറത്തെടുത്ത ‘ഡേറ്റാഗിരി’കള്‍; എല്ലാം ഒരൊറ്റ നോട്ടത്തില്‍

യൂസര്‍മാരെ പിടിക്കാന്‍ ഒരോ ദിവസവും പുതിയ ഓഫറുകളുമായി വരുന്ന റിലയന്‍സ് ജിയോയെ അതേ നാണയത്തില്‍ നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ് മുഖ്യ എതിരാളികളായ എയര്‍ടെല്ലും വൊഡാഫോണും. അതിനുവേണ്ടി ഡേറ്റയ്ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ ഇരുകമ്പനികളും അവതരിപ്പിച്ചു കഴിഞ്ഞു. എയര്‍ടെല്ലിന്റെ 244 രൂപാ പ്ലാന്‍ മുതല്‍ വൊഡാഫോണിന്റെ 352 രൂപാ റീചാര്‍ജ് വരെ നോക്കുമ്പോള്‍ ജിയോ തരംഗത്തില്‍ നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുകമ്പനികളുമെന്ന് വ്യക്തം.

ജിയോ ഓഫറുകളെ നേരിടാന്‍ എയര്‍ടെല്ലും വൊഡാഫോണും അവതരിപ്പിച്ച ചില പ്ലാനുകളാണ് താഴെ

എയര്‍ടെല്‍ 399 രൂപാ റിചാര്‍ജ്

പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ. 70 ദിവസം മറ്റേത് നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യ കോള്‍. എന്നാല്‍ വോയ്‌സ് കോളുകള്‍ക്ക് പ്രതിദിന പരിധിയുണ്ട്. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ പ്രതിദിനം 300 മിനിറ്റ് ആണ് പരിധി. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 70 ദിവസ കാലയളവില്‍ 3,000 മിനിറ്റ് സമയം വിളിക്കാം. വോയ്‌സ് കോള്‍ പരിധി കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും പത്ത് പൈസ വീതം ഈടാക്കും.

എയര്‍ടെല്‍ 345 രൂപാ റീചാര്‍ജ്

ഈ ഓഫറില്‍ പ്രതിദിനം രണ്ട് ജിബി ഡേറ്റ യൂസര്‍ക്ക് ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി. ഡേറ്റാ ഉപയോഗത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ല. മുമ്പ് ഈ പ്ലാനില്‍ പകല്‍ സമയത്ത് 500 എംബി ഡേറ്റ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ, ബാക്കി 500 എംബി അര്‍ധരാത്രി 12നും പുലര്‍ച്ചെ ആറിനും ഇടയില്‍ ഇപയോഗിക്കണം. 2 ജിബി ഡേറ്റയ്‌ക്കൊപ്പം മറ്റേത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോള്‍ അനുവദിക്കുന്ന 399 രൂപാ പായ്ക്കും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.

എയര്‍ടെല്‍ 244 രൂപാ റീചാര്‍ജ്

ഓഫര്‍ കാലാവധി 70 ദിവസം. പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഉപയോഗിക്കാം. ഡേറ്റാ ഉപയോഗത്തിന്റെ സമയത്തില്‍ നിയന്ത്രണങ്ങളില്ല. പക്ഷെ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ മാത്രമേ ഈ ഓഫറില്‍ സൗജന്യ കോളുകള്‍ അനുവദിക്കുന്നുള്ളൂ.(വോയ്‌സ് കോള്‍ പരിധി 1,2000 മിനിറ്റുകള്‍).

മേല്‍പ്പറഞ്ഞ മൂന്ന് പ്ലാനുകളും ഏപ്രില്‍ പതിനഞ്ച് മുതലാണ് പ്രാബല്യത്തില്‍ വന്നത്.

വൊഡാഫോണ്‍ 352 രൂപാ റീചാര്‍ജ്

പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗിക്കാം. 56 ദിവസമാണ് ഓഫര്‍ കാലാവധി. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ഓഫറിലുണ്ട്. 300 മിനിറ്റാണ് പ്രതിദിന പരിധി. കോള്‍ ലിമിറ്റ് കടന്നാല്‍ ഓരോ കോളിനും മിനിറ്റിന് 30 പൈസ അധികം ഈടാക്കും. എല്ലാ വൊഡാഫോണ്‍ യൂസര്‍മാര്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല. നിങ്ങള്‍ക്ക് ഈ ഓഫര്‍ ലഭിക്കുമോ എന്നറിയാന്‍ വൊഡാഫോണ്‍ നമ്പറില്‍ നിന്നും *121# എന്ന് ഡയല്‍ ചെയ്യൂ.