എടിഎം കാലിയായേക്കും; വരുന്നത് തുടര്‍ച്ചയായ നാല് ബാങ്ക് അവധി

September 27, 2017, 3:32 pm
എടിഎം കാലിയായേക്കും; വരുന്നത് തുടര്‍ച്ചയായ നാല് ബാങ്ക് അവധി
Business News
Business News
എടിഎം കാലിയായേക്കും; വരുന്നത് തുടര്‍ച്ചയായ നാല് ബാങ്ക് അവധി

എടിഎം കാലിയായേക്കും; വരുന്നത് തുടര്‍ച്ചയായ നാല് ബാങ്ക് അവധി

തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ അവധിയായതിനാല്‍, ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ കരുതിയിരിക്കുക. വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നിവ അടുപ്പിച്ച് വന്നതോടെയാണ് തുടര്‍ച്ചയായ അവധികള്‍. ഈ മാസം അവസാനത്തെ രണ്ട് ദിവസങ്ങളിലും അടുത്ത മാസം ആദ്യത്തെ രണ്ട് ദിവസങ്ങളിലുമാണ് ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധി.

29ന് മഹാനവമിയും 30ന് വിജയദശമിയും പ്രമാണിച്ചാണ് അവധി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ്. അന്ന് പൊതു അവധിയാണ്. രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാല്‍ അന്നും അവധിയാണ്. ഫലത്തില്‍ 29ന് ബാങ്കുകള്‍ അടച്ചാല്‍ പിന്നെ ഒക്ടോബര്‍ മൂന്നിന് മാത്രമെ ബാങ്കുകള്‍ പ്രവൃത്തിക്കുകയുള്ളൂ. അതിനാല്‍ ഇടപാടുകള്‍ നടത്തേണ്ടവര്‍ 29ന് മുന്‍പ് അവ തീര്‍ക്കുന്നത് നല്ലതായിരിക്കും.

തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ എ.ടി.എമ്മുകളിലും കറന്‍സിക്ഷാമം രൂക്ഷമാവാന്‍ ഇടയുണ്ട്. ആവശ്യത്തിന് പണം എ.ടി.എമ്മുകളില്‍ നിറയ്ക്കുമെന്ന് ബാങ്കുകള്‍ പറയാറുണ്ടെങ്കിലും കറന്‍സി ക്ഷാമം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മുന്‍കരുതലെന്ന നിലയ്ക്ക് പലരും കൂടുതല്‍ തുക പിന്‍വലിക്കുന്നതും കറന്‍സിക്ഷാമത്തിന് ഇടയേക്കാം.