ആമസോണില്‍ നാളെ മുതല്‍ വന്‍ ഡീലുകള്‍; ഐഫോണുകള്‍ക്ക് 35 ശതമാനം ഇളവ്, പവര്‍ ബാങ്കുകള്‍ക്ക് പകുതി വില  

August 7, 2017, 8:31 pm
ആമസോണില്‍ നാളെ മുതല്‍ വന്‍ ഡീലുകള്‍; ഐഫോണുകള്‍ക്ക് 35 ശതമാനം ഇളവ്, പവര്‍ ബാങ്കുകള്‍ക്ക് പകുതി വില  
Business News

നാളെ മുതല്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ആരംഭിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് വാരിക്കോരിയാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നത്. ഐഫോണ്‍ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇതിനേക്കാള്‍ നല്ല സമയമില്ലെന്നാണ് ആമസോണ്‍ പറയുന്നത്. ഐഫോണുകള്‍ക്ക് 35 ശതമാനം ഇളവ് ആണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 5എസ്, ഐഫോണ്‍6, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ എസ്ഇ എന്നിവയും ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാകും.

സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ 2,000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുമ്പോള്‍ വണ്‍പ്ലസ് ഫോണുകള്‍ക്ക് 2,000 രൂപ വിലക്കുറവ്. വണ്‍പ്ലസ് 3, വണ്‍പ്ലസ് 3ടി എന്നിവക്ക് ഈ ആനൂകൂല്യം ലഭ്യമാകും. കൂള്‍പാഡ് ഫോണുകള്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കും. ഹൊണര്‍ ഫോണുകള്‍ക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട്. ലെനോവോ ഫോണുകള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ട് നല്‍കുമ്പോള്‍ മോട്ടോറോള ഫോണുകള്‍ക്ക് 2,000 രൂപയുടെ വിലക്കുറവ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹെഡ്‌ഫോണുകളില്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പവര്‍ ബാങ്കുകളില്‍ 65 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമ്പോള്‍ ഇന്‍ടക്‌സിലെ പവര്‍ ബാങ്കുകള്‍ക്ക് 60 ശതമാനം ഇളവ് മാത്രമേ ലഭിക്കൂ. മൊബൈല്‍ ഉപകരണങ്ങള്‍ കൂടാതെ മറ്റ് ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കും വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.