സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായി അനിൽ അംബാനി അറ്റ്ലാന്റിക് കൗൺസിലിൽ   

October 18, 2017, 3:42 pm
സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായി അനിൽ അംബാനി അറ്റ്ലാന്റിക് കൗൺസിലിൽ   
Business News
Business News
സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായി അനിൽ അംബാനി അറ്റ്ലാന്റിക് കൗൺസിലിൽ   

സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായി അനിൽ അംബാനി അറ്റ്ലാന്റിക് കൗൺസിലിൽ   

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ അറ്റ്‌ലാന്‍ഡിക് കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് അനില്‍ അംബാനി അറ്റ്‌ലാന്‍ഡിക് കൗണ്‍സിലില്‍ അംഗമായത്. ബിസിനസ് രംഗത്തെ അന്താരാഷ്ട്ര ഉപദേശക സമിതിയാണ് അറ്റ്‌ലാന്‍ഡിക് കൗണ്‍സില്‍.

അന്താരാഷ്ട്ര ഉപദേശക സമിതിയില്‍ അംഗമാകുന്നതോടെ ന്യൂസ് കോര്‍പ്പ് ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്ക്, മുന്‍ സ്പാനിഷ് പ്രധാനമന്ത്രി ജോസ് മരിയ അസ്‌നാര്‍, എയര്‍ബസ് സി ഇ ഒ തോമസ് എന്‍ഡേഴ്‌സ്, എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് അംബാനിക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ പ്രമുഖനായ വ്യവസായി ഉപദേശക സമിതിയില്‍ അംഗമാകുന്നതോടെ ഇന്ത്യയിൽ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അറ്റ്‌ലാന്‍ഡിക് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ യൂട്ടാ ഗവര്‍ണറുമായ ജോണ്‍ എം ഹണ്ട്‌സ്മാന്‍ അഭിപ്രായപ്പെട്ടു.

അറ്റ്‌ലാന്‍ഡിക് കൗണ്‍സിലില്‍ അംഗമാകാനുള്ള ജോണിന്റെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും, പ്രധാനമന്ത്രിയിലൂടെ വളര്‍ന്നുവരുന്ന ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ തെളിവാണ് ഈ ക്ഷണമെന്നും അനില്‍ അംബാനി പ്രതികരിച്ചു.