ബജാജ് ഡോമിനറിന്‍റെ പുതിയ പരസ്യം; എന്‍ഫീല്‍ഡിനെ വിട്ട് ഇത്തവണ എതിരാളി സോഷ്യല്‍ മീഡിയ 

October 12, 2017, 5:58 pm
ബജാജ് ഡോമിനറിന്‍റെ പുതിയ പരസ്യം; എന്‍ഫീല്‍ഡിനെ വിട്ട് ഇത്തവണ എതിരാളി സോഷ്യല്‍ മീഡിയ 
Business News
Business News
ബജാജ് ഡോമിനറിന്‍റെ പുതിയ പരസ്യം; എന്‍ഫീല്‍ഡിനെ വിട്ട് ഇത്തവണ എതിരാളി സോഷ്യല്‍ മീഡിയ 

ബജാജ് ഡോമിനറിന്‍റെ പുതിയ പരസ്യം; എന്‍ഫീല്‍ഡിനെ വിട്ട് ഇത്തവണ എതിരാളി സോഷ്യല്‍ മീഡിയ 

ഡോമിനാര്‍ 400 ന്റെ വിപണനത്തിനായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകളെ ട്രോളി ഇറക്കിയ പരസ്യത്തിന്റെ അലയടികള്‍ മാറും മുമ്പേ ബജാജ് കമ്പനി അടുത്ത പരസ്യം പുറത്തിറക്കിയിരിക്കുന്നു. ഇത്തണ കൊമ്പു കോര്‍ത്തിരിക്കുന്നത് സോഷ്യല്‍ മീഡിയകളുമായിട്ടാണ്. വേഗതയില്‍ തന്നെ തോല്‍പ്പിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് കഴിയില്ലെന്നാണ് പരസ്യം.

ദീപാവലി വിപണി ലക്ഷ്യം വച്ച് ബജാജ് ഡോമിനാര്‍ v/s സോഷ്യല്‍ മീഡിയ എന്ന പേരോടെയാണ് മൂന്ന് എപ്പിസോഡുള്ള പുതിയ പരസ്യം ഇറക്കിയിരിക്കുന്നത്.ഫോണില്‍ 140 കാരക്ടര്‍ ട്വീറ്റ് ചെയ്യുന്നതിലും വേഗത്തില്‍ ഡോമിനാര്‍ 140 കിലോമീറ്റര്‍ വേഗം കൈവരിക്കും എന്നാണ് ആദ്യത്തെ പരസ്യത്തില്‍ കാണിക്കുന്നത്.രണ്ടാമത്തെ പരസ്യത്തില്‍ ചെറിയ വളവുകള്‍ പോലും വളരെ നിഷ്പ്രയാസം പിന്നിടാന്‍ ഡോമിനാറിന് സാധിക്കുമെന്ന് തെളിയിക്കുന്നു. മൂന്നാമത്തെ പരസ്യത്തില്‍ ഡോമിനാറിന്റെ ബ്രേക്കിങ് പവര്‍ എടുത്തു കാണിക്കുന്നു. ഇത്തരത്തില്‍ എതിരാളികളെക്കാള്‍ തങ്ങള്‍ ശക്തരാണെന്ന് കമ്പനി സ്വയം പറയുന്നു.

ഇതിനോടകം തന്നെ ഈ പരസ്യങ്ങള്‍ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ വെല്ലുവിളിച്ച ഡോമിനാറിനെതിരെ വമ്പന്‍ ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ചു തുടങ്ങിയിട്ടുണ്ട്.