മുഷിഞ്ഞ നോട്ടുകള്‍ കയ്യിലുള്ളവരുടെ ശ്രദ്ധക്ക്: ബാങ്കുകള്‍ മാറ്റിത്തന്നില്ലെങ്കില്‍ 5 ലക്ഷം വരെ പിഴ, എല്ലാ ദിവസവും ഈ സേവനം വേണമെന്നും റിസര്‍വ് ബാങ്ക്

October 21, 2017, 10:48 pm

മുഷിഞ്ഞ നോട്ടുകള്‍ കയ്യിലുള്ളവരുടെ ശ്രദ്ധക്ക്: ബാങ്കുകള്‍ മാറ്റിത്തന്നില്ലെങ്കില്‍ 5 ലക്ഷം വരെ പിഴ, എല്ലാ ദിവസവും ഈ സേവനം വേണമെന്നും റിസര്‍വ് ബാങ്ക്
Business News

കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റിത്തന്നില്ലെങ്കില്‍ ബാങ്കുകള്‍ക്ക് അഞ്ച് ലക്ഷം വരെ പിഴയിട്ട് റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ എല്ലാ ബാങ്കുകളിലേക്കും ആര്‍ബിഐ അയച്ചു.

കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എല്ലാ ദിവസവും മാറ്റി നല്‍കണമെന്നാണ് ആര്‍ബിഐ വ്യവസ്ഥയെങ്കിലും ബാങ്കുകള്‍ അത് പാലിക്കാറില്ല. നോട്ട് നിരോധനത്തിന് ശേഷമുള്ള ജനങ്ങളുടെ പരാതി വ്യാപകമായതോടെയാണ് ആര്‍ബിഐ നിലപാട് കര്‍ശനമാക്കിയത്. കീറിയ നോട്ടിന്റെ 65 ശതമാനം കൈവശമുണ്ടെങ്കില്‍ നോട്ട് മാറി നല്‍കണം. ചില ബാങ്കുകള്‍ ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുള്ള ശാഖകളിലേക്ക് ആളുകളെ പറഞ്ഞയക്കാറാണ് പതിവ്. പ്രതേക ദിവസങ്ങളില്‍ മാത്രം നോട്ടുകള്‍ മാറ്റി നല്‍കുന്ന ബാങ്കുകളുമുണ്ട്. ഈ പ്രവണതക്കാണ് റിസര്‍വ് ബാങ്ക് കടിഞ്ഞാണിട്ടത്.

ഒരു തവണ ക്രമക്കേട് കണ്ടെത്തിയാല്‍ ബാങ്കുകള്‍ക്ക് പതിനായിരം രൂപ പിഴയും അഞ്ചില്‍ കൂടതല്‍ ആയാല്‍ അഞ്ച് ലക്ഷം വരെയുമാണ് പിഴ. 50 രൂപ വരെ മൂല്യമുള്ള നോട്ടുകള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ ഓരോ നോട്ടിനും 50 രൂപ എന്ന തോതില്‍ ബാങ്കിന് പിഴ ചുമത്തും. 100 രൂപയും അധിലധികവുമാണെങ്കില്‍ ഒരോ നോട്ടിന്റേയും മൂല്യത്തിന് തുല്യമായ തുക നല്‍കേണ്ടി വരും.

കറന്‍സി ചെസ്റ്റില്‍ മുഷിഞ്ഞ നോട്ടുകള്‍ക്കിടയില്‍ കീറിയ നോട്ട് കണ്ടാല്‍ ഓരോ നോട്ടിനും ശാഖയിലെ ബന്ധപ്പെട്ടവര്‍ പിഴ നല്‍കേണ്ടിവരുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി. ചില ബാങ്ക് ശാഖകള്‍ 50 രൂപ വരെ മൂല്യമുള്ള ചെറിയ നോട്ടുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടാറില്ല. ഇത് ശ്രദ്ധയില്‍പെട്ടാല്‍ പിഴ ഈടാക്കുമെന്നും ആര്‍ബിഐ പറഞ്ഞു.