249 രൂപയ്ക്ക് പ്രതിദിനം 10 ജിബി ഡേറ്റാ! ജിയോ ‘മധുവിധു’ അവസാനിക്കുമ്പോള്‍ മാസ് ഓഫറുമായി ബിഎസ്എന്‍എല്‍

April 1, 2017, 9:52 am

249 രൂപയ്ക്ക് പ്രതിദിനം 10 ജിബി ഡേറ്റാ! ജിയോ ‘മധുവിധു’ അവസാനിക്കുമ്പോള്‍ മാസ് ഓഫറുമായി ബിഎസ്എന്‍എല്‍
Business News

ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് യൂസര്‍മാര്‍ക്കായി തകര്‍പ്പന്‍ ഡേറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍. പ്രതിമാസം 249 രൂപയ്ക്ക് പ്രതിദിനം പത്ത് ജിബി ഡേറ്റ നല്‍കുന്ന ഓഫര്‍ അവതരിപ്പിച്ചാണ് ബിഎസ്എന്‍എല്‍ ടെലികോം ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രാജ്യത്ത് 4ജി തരംഗവുമായി എത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ പിന്‍വലിച്ച് പെയ്ഡ് ആകുന്നതിനിടെയാണ് കളം പിടിക്കാനുള്ള ബിഎസ്എന്‍എല്ലിന്റെ നീക്കങ്ങള്‍.

രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് മണി വരെ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി അണ്‍ലിമിറ്റഡ് കോളും പുതിയ ഓഫറിലുണ്ട്. ഞായറാഴ്ച്ചകളില്‍ ബിഎസ്എന്‍എല്‍ കോളുകള്‍ പൂര്‍ണമായും സൗജന്യമാണ്.

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ദാതാക്കളില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിദിനം 10 ജിബി ഡേറ്റ നല്‍കുന്ന ഒരേയൊരു ഓപ്പറേറ്ററാണ് ബിഎസ്എന്‍എല്‍ എന്ന് കമ്പനി ബോര്‍ഡ് ഡയറക്ടര്‍ എന്‍കെ ഗുപ്ത പറഞ്ഞു. അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 2Mbps ആയിരിക്കും വേഗത. കൂടുതല്‍ യൂസര്‍മാരെ ബ്രോഡ്ബാന്‍ഡ് സേവനത്തിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ ഓഫറിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസിലോ 1800 345 1500 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ ബിഎസ്എന്‍എല്‍ സൈറ്റിലുമുണ്ട്.