ഫ്‌ളാറ്റ് നിര്‍മ്മാണത്തിലും ഒരു കൈ നോക്കാനൊരുങ്ങി ഡല്‍ഹി മെട്രോ; പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 500 കോടി ലാഭം, ബുക്കിങ്ങ് അടുത്തമാസം മുതല്‍ 

April 11, 2017, 12:56 pm
ഫ്‌ളാറ്റ് നിര്‍മ്മാണത്തിലും ഒരു കൈ നോക്കാനൊരുങ്ങി ഡല്‍ഹി മെട്രോ; പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 500 കോടി ലാഭം, ബുക്കിങ്ങ് അടുത്തമാസം മുതല്‍ 
Business News

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ഹൗസിങ്ങ് സ്‌കീം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. 2ബിഎച്ച്‌കെ, 3ബിച്ച്‌കെ ഫ്‌ളാറ്റുകളാണ് ജനക്പൂരി, ഒക്ല എന്നിവിടങ്ങളില്‍ ഡിഎംആര്‍സി നിര്‍മ്മിക്കാനൊരുങ്ങുന്നത്. താത്പര്യമുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ ഫ്ളാറ്റ് ബുക്ക് ചെയ്യാം. പുതിയ പദ്ധതിവഴി 500 കോടിയുടെ ലാഭമുണ്ടാക്കാനാണ് ഡിഎംആര്‍സി ലക്ഷ്യമിടുന്നത്.

60 ലക്ഷം മുതല്‍ 1.20 കോടി രൂപ വരെ ബഡ്ജറ്റിലാണ് ഫ്ളാറ്റ് നിര്‍മ്മിക്കുക.

ഫ്‌ളാറ്റ് നിര്‍മ്മിക്കാനായി ഒക്ലയിലും ജനക്പൂരിയിലും സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. ഒക്ലയില്‍ 460 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് ഫ്‌ളാറ്റിന് മെയ്മുതല്‍ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ അപേക്ഷകരുണ്ടാകുന്ന പക്ഷം നറുക്കെടുപ്പിലുടെ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചു കൊടുക്കുക
ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍

തുകയടച്ച് ഫ്ളാറ്റ് ബുക്ക് ചെയ്തതിനുശേഷം അവസാന പട്ടികയില്‍ പേരുവന്നില്ലെങ്കില്‍ ബുക്ക് ചെയ്തവരുടെ പണം ഡിഎംആര്‍സി തിരികെ നല്‍കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫ്‌ളാറ്റ് വാങ്ങാന്‍ 15 ശതമാനം സംവരണം നല്‍കുമെന്നും ഡിഎംആര്‍സി അറിയിച്ചു.

പൊതുജനങ്ങള്‍ക്കായി ഇതാദ്യമായാണ് ഡിഎംആര്‍സി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്. ശാസ്ത്രി പാര്‍ക്ക്, പുഷ്പ് വിഹാര്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ക്ക് വേണ്ടി നേരത്തെ ഡിഎംആര്‍സി അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചിരുന്നു.

ജന്ദര്‍ മന്തറിനടുത്ത് വാണിജ്യ കേന്ദ്രം നിര്‍മ്മിക്കാനും ഡിഎംആര്‍സിയ്ക്ക് പദ്ധതിയുണ്ട്.