എയര്‍ടെലിന്റെ വീഡിയോകോണ്‍, എയര്‍സെല്‍ സ്‌പെക്ട്രം ഏറ്റെടുക്കല്‍; ഉടമ്പടിയ്ക്ക് സിസിഐ അംഗീകാരം  

July 1, 2017, 5:39 pm
എയര്‍ടെലിന്റെ വീഡിയോകോണ്‍, എയര്‍സെല്‍ സ്‌പെക്ട്രം ഏറ്റെടുക്കല്‍; ഉടമ്പടിയ്ക്ക് സിസിഐ അംഗീകാരം  
Business News
Business News
എയര്‍ടെലിന്റെ വീഡിയോകോണ്‍, എയര്‍സെല്‍ സ്‌പെക്ട്രം ഏറ്റെടുക്കല്‍; ഉടമ്പടിയ്ക്ക് സിസിഐ അംഗീകാരം  

എയര്‍ടെലിന്റെ വീഡിയോകോണ്‍, എയര്‍സെല്‍ സ്‌പെക്ട്രം ഏറ്റെടുക്കല്‍; ഉടമ്പടിയ്ക്ക് സിസിഐ അംഗീകാരം  

വീഡിയോകോണ്‍ ടെലികോമിന്‍റെയും എയര്‍സെല്‍ ലിമിറ്റഡിന്‍റെയും സ്പെക്ട്രം ഏറ്റെടുക്കുന്നതിനുള്ള ഭാരതി എയര്‍ടെല്ലിന്‍റെ അപേക്ഷ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചു. ആന്‍റിട്രസ്റ്റ് വാച്ച്ഡോഗിന്റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് വീഡിയോകോണ്‍ ടെലികോമും എയര്‍സെല്ലുമായി എയര്‍ടെല്‍ ഈ ഉടമ്പടി പ്രഖ്യാപിച്ചത്.

എയര്‍സെല്ലിന്‍റെ 2300Mhz ബാന്‍ഡില്‍ ഉള്ള ഫോര്‍ജി സ്പെക്ട്രം എട്ടു ടെലികോം സര്‍ക്കിളുകളില്‍ ഉപയോഗിക്കാനുള്ള അവകാശമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. തമിഴ്‌നാട്‌, ബീഹാര്‍, ജമ്മു കശ്മീര്‍, ആസാം, നോര്‍ത്ത് ഈസ്റ്റ്, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയവയാണ് ഈ സര്‍ക്കിളുകള്‍.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെല്‍കോ ബ്രാന്‍ഡായ എയര്‍ടെല്‍ കഴിഞ്ഞ മാസം വീഡിയോകോണുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ബീഹാര്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ 1800Mhz ബാന്‍ഡ് വാങ്ങുന്നതിനായുള്ള ഈകരാര്‍ 4,428 രൂപയ്ക്കാണ് ഒപ്പിട്ടത്.