എസ്.ബി.ഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി 

October 12, 2017, 6:00 pm
എസ്.ബി.ഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി 
Business News
Business News
എസ്.ബി.ഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി 

എസ്.ബി.ഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഡിസംബർ 31 വരെ ഉപയോഗിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. റിസർവ്വ് ബാങ്ക് നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ 30 നു അവസാനിച്ച കാലാവധിയാണ് ഇപ്പോൾ നീട്ടിനൽകിയത്.

പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ സമർപ്പിക്കാൻ എസ്.ബി.ഐ ഉപഭോക്താക്കളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് എല്ലാവരും പൂർത്തിയാക്കാൻ വൈകിയതാണ് സമയപരിധി നീട്ടാൻ കാരണമായത്. മൊബൈൽ ബാങ്കിങ്, ഓൺലൈൻ വഴിയും പുതിയ ചെക്ക് ബുക്കിന് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.