ഓണത്തിന് ഭാര്യയെ പിണക്കാതെ ഷിവാസ് റീഗലടിക്കാം!; ബോട്ടിലൊന്നിന് കേരളസാരി ഫ്രീ നല്‍കി കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ

August 29, 2017, 1:36 pm
 ഓണത്തിന് ഭാര്യയെ പിണക്കാതെ ഷിവാസ് റീഗലടിക്കാം!; ബോട്ടിലൊന്നിന് കേരളസാരി ഫ്രീ നല്‍കി കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ
Business News

ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഓഫറുമായി കൊച്ചിന്‍ ഡ്യൂട്ടി ഫ്രി. വിവിധ ഉത്പന്നങ്ങള്‍ക്കായി വ്യത്യസ്ത ഓഫറുകള്‍ ഡ്യൂട്ടി ഫ്രീ മുന്നോട്ട് വച്ചുവെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിച്ച് മുന്നേറുന്നത് ഷിവാസ് റീഗലിന്റെ ഓണം ഓഫറാണ്.

100 ഡോളറിന്റെ(6402) ഷിവാസ് റീഗല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കേരള സാരിയാണ് ഷിവാസ് റീഗല്‍ ബ്രാന്‍ഡിനൊപ്പം ലഭിക്കുന്നത്. 100 ഡോളര്‍ വില വരുന്ന ഷിവാസ് റീഗലും മാര്‍ട്ടല്‍ കോണിയാക്കും വാങ്ങിയാലും കേരള സാരി ലഭിക്കും.

ഒാഫറുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ കസ്റ്റമര്‍ സര്‍വ്വീസ് അധികൃതര്‍ പറഞ്ഞു. തിരുവോണ ദിവസമായ സെപ്തംബര്‍ നാല് വരെയാണ് ഒാഫര്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.